കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്‌റിന്‍ബാബുവിന്റെയും മുഹ്‌സിനയുടെയും മകന്‍ മുഹമ്മദ് അസ്ലം (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരുളായി പിലാക്കല്‍ മുക്കം കടവിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലെ മുകളിലെ നിലയില്‍നിന്നാണ് കുട്ടി വീണത്. കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിയതായിരുന്നു ഇവര്‍.
മുതിര്‍ന്നവര്‍ ഹാളില്‍ സംസാരിച്ചുകൊണ്ടിരിക്കെ അസ്ലം വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം സിറ്റൗട്ടില്‍ കളിക്കുകയായിരുന്നു. ഇതിനിടെ കൈവരിയുടെ കമ്പികള്‍ക്കിടയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























