കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, വനിതകള്‍ക്ക് പരിഗണനയില്ല- കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്.. ഷമ മുഹമ്മദ്......

ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന വാക്ക് കടമെടുക്കുകയാണ്. കാരണം ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് എന്ന് ഷമ പറഞ്ഞിരിക്കുന്നു. ഇത്രയും നാള്‍ ചാനല്‍ ചര്‍ച്ചകളിലിരുന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ വെടിപ്പൊട്ടിച്ച ഷമ മുഹമ്മദ് ഒടുവില്‍ ഇതാ സ്വന്തം പാര്‍ട്ടിക്ക് നേരെ. അതും കൃത്യമായി പറഞ്ഞാല്‍ സുധാകരന്റെ നെഞ്ചത്ത് എന്ന് വേണമെങ്കില്‍ പറയാം. ഏതായാലും ഷാനിമോള്‍ ഉസ്മാന് കാവ്യനീതി.
കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, വനിതകള്‍ക്ക് പരിഗണനയില്ല ഷമ മുഹമ്മദ് പറഞ്ഞത് പലരും പറഞ്ഞുകഴിഞ്ഞതാണ്. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ലെന്നും ഷമ പറയുന്നത് ശരിയാണെന്ന് ചെത്തുകാരന്‍ പ്രയോഗ വിഷയത്തില്‍ സുധാകരനോട് ഷാനിമോളെ കൊണ്ട് മാപ്പ് പറയിച്ചപ്പോള്‍ തന്നെ നമ്മള്‍ കണ്ടതാണ്.
കേരളത്തിലെ പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ് പറഞ്ഞത് ഇടിവെട്ടായി പലര്‍ക്കും. ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമെല്ലാം മുമ്പിലിരിക്കും സ്ത്രീകള്‍.
കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകുമോ, ഷമ ചോദിച്ചു. ഞാനാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ആകുന്നത്. പക്ഷെ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവര്‍ക്ക് ഞാനെ എഐസിസിക്കാരിയൊന്നുമില്ല. ഒരു സാധാരണക്കാരി മാത്രം.
കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേ സമയം ഇത്തരം നിലപാടുകളില്‍ മാറ്റം വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഇപ്പോള്‍ മാറ്റമുണ്ട്. മുതിര്‍ന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ട്. പക്ഷെ സംവരണം നടപ്പിലാക്കണം. കേന്ദ്രസര്‍ക്കാരിന് നിയമം പാസ്സാക്കാം. എന്നാല്‍ മോദിസര്‍ക്കാര്‍ അത് ചെയ്യുന്നില്ല.
33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോണ്‍ഗ്രസ്സ് നയം. കോണ്‍ഗ്രസ്സിന് വേണമെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കാം', ഷമ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ലെന്നും ഷമ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഷമ മുഹമ്മദ് കണ്ണൂരില്‍ മത്സരിച്ചേക്കുമെന്ന സൂചനകളുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മ്മടത്ത് മത്സരിക്കുന്നത് ഷമ മുഹമ്മദായിരിക്കുമെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. താന്‍ നിയമസഭയില്‍ മത്സരിക്കുമെന്ന് ഷമ മുഹമ്മദ് പറഞ്ഞിരുന്നു. ഏതായാലും പഴയൊരു കാര്യം ഓര്‍മവരികയാണ്. പണ്ട് സിന്ധുജോയിയെ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മല്‍സരിപ്പിച്ചത്.
ധര്‍മടത്ത് ഷമയുടെ നെല്ലിപ്പലക കാണുമെന്നതില്‍ സംശയമില്ല. കഴിവും അറിവും നേതൃപാടവമുള്ള പെണ്ണുങ്ങളെ പണ്ടേ ചാവേറുകളാക്കുക എന്നതാണല്ലോ കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്‍മാരുടെ രീതി. അത് ഏത് മുന്നണിയിലായാലും വ്യത്യാസമൊന്നുമില്ല. ചുമ്മതാല്ല ശോഭസുരേന്ദ്രന്‍ പ്രധാനമന്ത്രിയെ കണ്ടത്.
https://www.facebook.com/Malayalivartha