ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിൽ കുന്നത്ത്‍വീട്... ജെസ്‌ന ജീവിച്ചിരിക്കുന്നു അങ്ങനെ വിശ്വസിക്കാനാണു ഞങ്ങള്‍ക്ക് ഇഷ്ടം! തുറന്ന് പറഞ്ഞ് ജെസ്‌നയുടെ പിതാവ്

കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. മകള്‍ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു കൊല്ലമുളയിലെ കുന്നത്ത്‍വീട്.
ജെസ്‌ന ജീവിച്ചിരിക്കുന്നു അങ്ങനെ വിശ്വസിക്കാനാണു ഞങ്ങള്‍ക്ക് ഇഷ്ടംമെന്ന് ജെസ്‌നയുടെ പിതാവ് പറയുന്നു. ചില തീവ്ര സംഘടനകളുടെ പിടിയിലാണ് ജെസ്ന എന്ന അഭ്യൂഹങ്ങളെക്കുറിച്ച് അതേക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല.
അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാന്‍ ഒന്നും ഞങ്ങളുടെ പക്കലില്ലെന്നും പിതാവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.പലരും പലതും പറഞ്ഞു വിളിച്ചിരുന്നു. ആ വിവരങ്ങളൊക്കെ പത്തനംതിട്ട പൊലീസിനു കൈമാറിയിരുന്നു. മറ്റൊരു സൂചനയും ലഭിച്ചില്ല.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടര്‍ന്നു സഹപാഠിയെ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തില്‍ കാര്യമില്ലെന്നു ബോധ്യപ്പെട്ടു.
തിരോധാനം നിയമസഭയിലും കോലാഹലങ്ങള്‍ക്കു വഴിവച്ചു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി.
സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്ന പോയതായി സിസി ടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. ജെസ്‌നയെന്നു കരുതുന്ന പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇന്നും അറിയില്ല.
https://www.facebook.com/Malayalivartha