ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് തെരഞ്ഞെടുപ്പിൽ മാറ്റ് കൂട്ടാൻ ഉണ്ടാകില്ല

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയത്തിന് വേണ്ടി താൻ പ്രവര്‍ത്തിക്കും. ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
എംഎല്‍എ ആയിരുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ വ്യക്തികളുമായി കൂടുതല്‍ ഇടപെടാനും മനസിലാക്കാനും തനിക്ക് സാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ചെങ്ങന്നൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണെന്നും പൂര്‍ത്തികരിക്കാന്‍ സജി ചെറിയാന്‍ വിജയിക്കണമെന്നും ആവശ്യപ്പെട്ടു.
ഇടത് മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശോഭന ജോര്‍ജ്. തനിക്ക് പദവിയില്‍ നല്ല പിന്തുണയുണ്ടെന്നും തൃപ്തയാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡിനെ പരിഷ്‌കരിക്കാന്‍ സാധിച്ചുവെന്നും ശോഭന ജോര്‍ജ് അറിയിച്ചു.
https://www.facebook.com/Malayalivartha