സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്... കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെരിഞ്ഞത് 113ഓളം കാട്ടാനകള്‍

സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം കനത്ത കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 113 കാട്ടാനകളാണ് വിവിധ കാരണങ്ങളാല്‍ ചെരിഞ്ഞതെന്ന് വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ 50 ശതമാനം ആനകളും ചെരിഞ്ഞിരിക്കുന്നത് അപകടങ്ങളും മറ്റു കാരണങ്ങള്‍ മൂലമാണെന്നത് ശ്രദ്ധേയമാണ്.
കേരളത്തിന്റെ വന അതിര്‍ത്തിയില്‍ 5703 കാട്ടാനകളുണ്ടെന്നാണ് ദേശീയ സര്‍വേയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ അതിനിടയില്‍ തന്നെ നിരവധി ആനകള്‍ ചെരിയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ 113 കാട്ടാനകള്‍ ചെരിഞ്ഞതായാണ് വനം -വന്യജീവി വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ പറയുന്നത്.
ഇതില്‍ 50 ശതമാനവും അപകടങ്ങളും മറ്റ് കാരണങ്ങളും മൂലമാണ് ചെരിയുന്നതെന്ന കണക്കാണ് ആശങ്കയിലാഴ്ത്തുന്നത്. കാട്ടാനകളുടെ സര്‍വേ പ്രകാരം കൊമ്പന്‍ – പിടിയാന അനുപാതം അന്‍പത് പിടിയാനക്ക് ഒരു കൊമ്പനാന എന്നതാണ്. ആനകളുടെ മരണകാരണം കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ആന പ്രേമികളുടെ വാദം.
https://www.facebook.com/Malayalivartha