എസ് ഐ ചമഞ്ഞ് പണം പിരിവ്, തട്ടിപ്പ് തിരിച്ചറിഞ്ഞത് യഥാര്‍ത്ഥ പൊലീസിനെ വിവരമറിയിച്ചതോടെ

എസ് ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ തിരുവാതിരയില്‍ ശ്രീജിത്ത്(34)ആണ് പിടിയിലായത്. തിരുവനന്തപുരം ആര്യനാട് ഒരു തട്ടുകടയില്‍ നിന്നും താന്‍ കാട്ടാക്കട എസ് ഐ ആണെന്നും ഉടന്‍ തന്നെ ആര്യനാട് എസ് ഐ ആയി ചാര്‍ജ്ജെടുക്കുമെന്നും സൂചിപ്പിച്ച് ഇയാള്‍ 500 രൂപയും അത്രയും വിലവരുന്ന സാധനങ്ങളും വാങ്ങിയിരുന്നു. സിദ്ധിക്ക് എന്നയാളുടെ തട്ടുകടയില്‍ നിന്നുമാണ് ഇയാള്‍ പണവും സാധനങ്ങളും വാങ്ങിയത്.
പിന്നീട് സിദ്ധിക്കിന്റെ തന്നെ സുഹൃത്തായ അരുണ്‍ എന്നയാളുമായി സൗഹൃദം സ്ഥാപിക്കുകയും വെള്ളിയാഴ്ച രാവിലെ തന്റെ കാര്‍ കേടായി എന്നും 1000 എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അന്നേ ദിവസം ഉച്ച് കഴിഞ്ഞ് ഇയാള്‍ വീണ്ടും അരുണിനെ വിളിച്ചു പണം ആവശ്യപ്പെട്ടു. ഇതോടെ ഇയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയ അരുണ്‍ അര്യനാട് പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പണം നല്കാന്‍ എന്ന വ്യാജേന ഇയാളെ വിളിച്ചു വരുത്തി പൊലീസ് പിടികൂടുകയായിരുന്നു. കാട്ടാക്കട ഡി വൈ എസ് പി എസ് ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ തന്ത്രപരമായി പിടികൂടിയത്.
https://www.facebook.com/Malayalivartha