ആകാശ് തില്ലേങ്കേരിക്കും കാമുകിക്കും അഴിക്കുള്ളിൽ രമിക്കാൻ പ്രത്യേക മുറി... ഒത്താശ ചെയ്തത് 'സുനി' സൂപ്രണ്ട്! പൊട്ടിത്തെറിച്ച് സുധാകരൻ...

ഒന്നാം പിണറായി സർക്കാരിന്റെ ഭരണ കാലഘട്ടത്തിൽ സ്വപ്നയും സ്വർണ്ണകടത്തും തരംഗമായിരുന്നു. പിന്നീട് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോഴും ഇതേ അവസ്ഥ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു മാറ്റമേയുള്ളൂ, സ്വർണവും കള്ളക്കടത്തും അവിടെ തന്നെയുണ്ട്.
പ്രതികളും കള്ളക്കടത്ത് രീതിയു മാത്രമേ മാറയിട്ടുള്ളൂ... രണ്ടാം പിണറായി സർക്കാർ ഇതിൽ മാത്രമല്ല പ്രതിരോധത്തിലായത്, തലമുറ മാറ്റത്തിലൂടെ കെപിസിസി അധ്യക്ഷനായി എത്തിയ ക. സുധാകരനും പിണരായയെ കടുത്ത വെട്ടിലാക്കുകയാണ് ഓരോ ദിവസവും ചെയ്യുന്നത്.
കരിപ്പൂർ സ്വർണക്കടത്തു കേസിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇപ്പോൾ കത്തികയറുകയാണ്. കൊടി സുനിമാരെയും ആകാശ് തില്ലങ്കേരിമാരെയും സിപിഎമ്മിന് പേടിയെന്നുള്ള ആരോപണമാണ് പ്രധാനമായും ഉന്നയിക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ ആകാശ് തില്ലങ്കേരി തടവിൽ കഴിയുമ്പോൾ കാമുകിയുമായി സംസാരിക്കാനും രമിക്കാനും സൗകര്യം ഒരുക്കി നൽകിയെന്നാണ് ഏറ്റവും ഒടുവിലായി കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ വെടപൊട്ടിച്ചത്.
കൊടി സുനിയാണ് ജയിലിലെ സൂപ്രണ്ട് എന്നും സുധാകരൻ പരിഹസരൂപേണ പറഞ്ഞിട്ടുമുണ്ട്. പാർട്ടിയും പ്രതികളും പരസ്പര സഹായ സംഘങ്ങളാണ് എന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിൻരെ വാക്കുകൾ ഇങ്ങനെയാണ്...
'ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ജയിലിലേക്ക് കൊടിസുനിയും കിർമാണി മനോജും സഹപ്രവർത്തകന്മാരും ജയിലിൽ പോയ ശേഷം കണ്ണൂരിലെ സെൻട്രൽ ജയിലിലെ സാഹചര്യം ഞാൻ എത്രയോ തവണ നിങ്ങളുടെ മുമ്പിൽ ഞാൻ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു, വളരെ ലാഘവത്തിൽ. കുറ്റം ചെയ്തവരെ ആരെയും ഞങ്ങൾ ഉൾക്കൊള്ളില്ല.
ഈ പറയുന്ന ആരെയെങ്കിലും ഒന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് നട്ടെല്ലോടെ അതു പറയാൻ മുഖ്യമന്ത്രിക്ക് അതു സാധിക്കുമോ? ഞാൻ വെല്ലുവിളിക്കുകയാണ്. കൊടി സുനിക്കെതിരെ നടപടി സ്വീകരിക്കാൻ ഇവർക്ക് സാധിക്കുമോ? കിർമാണി മനോജിനെതിരെ നടപടി സ്വീകരിക്കാൻ സിപിഎമ്മിന് സാധിക്കുമോ?
പാർട്ടിയും പ്രതികളും പരസ്പര സഹായസംഘങ്ങളാണ്. ആകാശ് തില്ലങ്കേരിയെ പുറത്താക്കി എന്നാണ് പാർട്ടി പറയുന്നത്. ഇതൊക്കെ സാമാന്യബുദ്ധിയുള്ള ആളുകളുടെ മുമ്പിൽ നടത്തുന്ന നാടകമാണ്. ഇവരൊക്കെ ഇന്നും സിപിഎമ്മിന്റെ പാർട്ട് ആൻഡ് പാർഷ്യൽ ആണ് എനിക്ക് തെളിവുകൾ സഹിതം പറയാനാകും' എന്നുമാണ് സുധാകരന്റെ ആരോപണം.
'കൊടി സുനി പാർട്ടിയിൽ ഇല്ലെങ്കിൽ ജയിലിൽ ഇത്രയും സൗകര്യങ്ങൾ ആരുടെ തണലിലാണ്? നിങ്ങൾ സെൻട്രൽ ജയിലിൽ പോയിട്ടുണ്ടോ? അവിടെ അദ്ദേഹമാണ് ജയിൽ സൂപ്രണ്ട്. അദ്ദേഹത്തിന് കീഴിലാണ് അവിടത്തെ ജയിൽ സൂപ്രണ്ട്. എതിർത്തു പറയുന്ന ഒരു ഉദ്യോഗസ്ഥനെ കാട്ടിത്തന്നാൽ നിങ്ങൾക്ക് ഞാൻ അവാർഡ് തരാം.
അവിടെ പരസ്യമായി മൊബൈൽ ഉപയോഗിച്ചു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നു. അദ്ദേഹത്തിന്റെ സെല്ലിന് പരിസരത്ത് ആരു നിൽക്കണം എന്ന് തീരുമാനിക്കുന്നത് ജയിൽ സൂപ്രണ്ടല്ല. കൊടി സുനിയാണ്.
അവിടെ ആകാശ് തില്ലങ്കേരി തടവുകാരനായി ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ കാമുകിയുമായി സംസാരിക്കാനും രമിക്കാനും അവിടെ പ്രത്യേക സമയവും മുറിയും കൊടുത്തത് നിങ്ങൾക്കറിയുമോ? ആരാ സഹായിക്കുന്നത് പിന്നെ? എന്നിട്ട് നാണമില്ലാതെ പുറത്താക്കി പുറത്താക്കി എന്ന് പറയുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇവരുടെ കൈയിലെല്ലാം നിങ്ങളുടെ ദുഷിച്ച് നാറിയ രഹസ്യങ്ങളുണ്ട്. ആകാശ് തില്ലങ്കേരി പറഞ്ഞില്ലേ എനിക്ക് പ്രതികരിക്കേണ്ടി വരുമെന്ന്. എന്തേ അദ്ദേഹം അങ്ങനെ പറഞ്ഞത്. ഡിവൈഎഫ്‌ഐയുടെ സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോൾ ആകാശ് തില്ലങ്കേരിയുടെ ഉത്തരമെന്താ?
പ്രതികരണം പ്രതീക്ഷിക്കാം. തീർന്നില്ലേ, കാലുപിടിച്ചില്ലേ പോയിട്ട്. പ്രതികരണം വന്നോ? ഇല്ലല്ലോ. വന്നില്ല. എന്തു കൊണ്ടാ. നിങ്ങൾക്കതിനുള്ള തന്റേടമില്ല. കഴിവും സ്വാതന്ത്ര്യവുമില്ല. നിങ്ങളുടെ കൈയിൽ വിലങ്ങുവയ്ക്കപ്പെട്ടിരുന്നു. പറയുകയാണെങ്കിൽ നേരം വെളുക്കുന്നതു വരെ പറയാനുണ്ട്.
നേതാക്കൾ പറഞ്ഞാൽ അനുസരിക്കാൻ അവർക്ക് റോൾ മോഡൽ ആരാ, ബിംബം പോലെ ആരാധിക്കുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും തന്നെയാണ്. എങ്ങനെയാണ് പണം സമ്പാദിക്കേണ്ടത് എന്ന് അവർ അനുഭവത്തിൽ നിന്ന് പഠിപ്പിക്കുന്നുണ്ട്. അവരും ആ വഴി തേടുന്നു. അവരെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം?' എന്നും സുധാകരൻ ആരാഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഇതോടൊപ്പം സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് കസ്റ്റംസ് നോട്ടീസില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.
പ്രോട്ടോക്കോള്‍ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയുടെ വീട്ടില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി യുഎഇ കോണ്‍സല്‍ ജനറലുമായും സ്വപ്നയുമായും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
സ്വപ്ന പറയുമ്പോള്‍ കോണ്‍സല്‍ ജനറലിനെ എവിടെ പോയും കാണാന്‍ മുഖ്യമന്ത്രി തയ്യാറായി. വിയറ്റ്നാമില്‍ കള്ളക്കടത്ത് നടത്തിയതിന് സ്ഥലംമാറ്റിയ കോണ്‍സല്‍ ജനറിലിനെ എന്തിനാണ് കണ്ടതെന്നത് കൂടി ഇനി മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.
സ്വര്‍ണ്ണക്കടത്ത് സംഘത്തെ സിപിഎമ്മിന് ശരിക്കും പേടിയാണ്. രഹസ്യങ്ങള്‍ അറിയുന്നത് കൊണ്ട് ഇവരെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. കൊടി സുനി അടക്കമുള്ള ക്വട്ടേഷന്‍ ടീമിന്റെ റോള്‍ മോഡല്‍ പിണറായിയാണ് എന്നാണ് ആക്ഷേപം. കൊടി സുനിമാരേയും ആകാശ് തില്ലങ്കേരിമാരേയും സിപിഎമ്മിന് പേടിയാണ്.
ദുഷിച്ചു നാറുന്ന ഒരുപാട് രഹസ്യങ്ങള്‍ അവര്‍ക്കറിയാം എന്നതാണ് അതിന് പിന്നലെ കാരണം. ഇങ്ങനെയുള്ളവരെയൊന്നും വെറുതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് യാതൊരു കാര്യവുമില്ല. ജയിലില്‍ പോലും ക്രിമിനലുകള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുകയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























