ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

ചേര്‍ത്തലയിൽ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍ . പോക്സോ നിയമപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത് . നഗരസഭ 17-ാം വാര്‍ഡില്‍ തെക്കേടത്തുചിറ നെവിന്‍ ആര്‍.മധു(19)വിനെയാണ് ഡിവൈ.എസ്.പി. വിനോദ് പിള്ളയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വെളിപ്പെടുത്തി . അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























