മൊബൈല്‍ ഗെയിം കളിക്കുന്നതിന് 1500 രൂപയ്‌ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്തു...അച്ഛന്‍ വഴക്കുപറഞ്ഞ വിഷമത്തില്‍ ഒന്‍പതാം ക്‌ളാസുകാരൻ ആത്മഹത്യ ചെയ്‌തു....സംഭവം കട്ടപ്പനയിൽ

കട്ടപ്പനയിൽ മൊബൈല്‍ ഗെയിം കളിക്കുന്നതിന് 1500 രൂപയ്‌ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്‌തതിന് അച്ഛന്‍ വഴക്കുപറഞ്ഞ വിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്‌തു. കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിയും സുവര്‍ണ ഗിരി കല്യാണത്തണ്ട് കറുകപ്പറമ്ബില്‍ ബാബു (രവീന്ദ്രന്‍)-ശ്രീജ ദമ്ബതികളുടെ മകനുമായ ഗര്‍ഷോം(14) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
ഏറെനേരം മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതിനും അമിത തുക ചിലവാക്കി റീചാര്‍ജ് ചെയ്‌തതിനും പിതാവ് ഗര്‍ഷോമിനെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു കുട്ടി. ഇന്ന് രാവിലെ മാതാപിതാക്കള്‍ ജോലിക്ക് പോയതിന് പിന്നാലെ മുറിയില്‍ കയറി കതകടച്ച കുട്ടി ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം നടക്കുമ്ബോള്‍ അനിയത്തി ജിസിയയും വല്യമ്മയും വീട്ടിലുണ്ടായിരുന്നു. ജോലിക്കുപോയിരുന്ന അമ്മ ഇടയ്‌ക്ക് വിളിച്ചിട്ടും ഗര്‍ഷോമിനെ കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ പാസ്‌റ്ററെ വിളിച്ച് കാര്യംപറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് ടെസ്‌റ്റിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും.
https://www.facebook.com/Malayalivartha
























