Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പെടാതിരിക്കാന്‍ പെടാപ്പാട്... കഴിഞ്ഞ മന്ത്രിസഭയിലെ ആദ്യ സമയം പോലെ ഇത്തവണയും ശശീന്ദ്രന് വിനയായി പെണ്‍കുരുക്ക്; ശശീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം ഒന്നടങ്കം ബഹളം വയ്ക്കുന്നതിന് പിന്നാലെ നിയമസഭയും; ശശീന്ദ്രനെ തുണച്ച് എന്‍.സി.പി, കരുതലോടെ സി.പി.എം

22 JULY 2021 08:49 AM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ. ശശീന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇനിയുള്ള ദിവസങ്ങള്‍. രാജിക്കായി പ്രതിപക്ഷത്തിന്റെ മുറവിളിക്ക് പിന്നാലെ നിയമസഭ കൂടി തുടങ്ങുമ്പോള്‍ ശശീന്ദ്രന് വെല്ലുവിളിയേറെയാണ്.

സ്ത്രീപീഡന പരാതി തീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനെ ടെലിഫോണില്‍ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടെന്ന നിലപാട് എന്‍.സി.പി നേതൃത്വമെടുത്തപ്പോള്‍, എന്‍.സി.പിയിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമെന്ന വിലയിരുത്തലില്‍ കരുതലോടെ നീങ്ങാനാണ് സി.പി.എം തീരുമാനം. അതേസമയം, ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം കത്തിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് പ്രതിപക്ഷം.

 



ശശീന്ദ്രന്‍ സ്വയം രാജിക്ക് തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഭരണപക്ഷ നീക്കത്തോടെ, സഭ ആദ്യദിവസം തന്നെ പ്രക്ഷുബ്ദ്ധമാകും

.പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢനീക്കമാണെന്ന എന്‍.സി.പി വാദം മുഖവിലയ്‌ക്കെടുക്കുമ്പോഴും, യുവതി പരാതിയിലുറച്ച് നിയമനടപടിയിലേക്ക് നീങ്ങിയാലുണ്ടാകാനിടയുള്ള ഭവിഷ്യത്തും സി.പി.എം മുന്‍കൂട്ടി കാണുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ്ഹൗസില്‍ ചെന്ന് കണ്ട ശശീന്ദ്രന്‍, താന്‍ യുവതിയുടെ പിതാവിനെ ഫോണ്‍ വിളിക്കാനിടയായ സാഹചര്യം വീണ്ടും വിശദീകരിച്ചു. മുഖ്യമന്ത്രി മറുപടിയൊന്നും നല്‍കിയില്ലെന്നാണ് സൂചന.

 



എന്‍.സി.പി കൊല്ലം ജില്ലാ നേതൃത്വത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു മുതല്‍ തുടരുന്ന തര്‍ക്കത്തിന്റെ ഭാഗമാണ് ശശീന്ദ്രനെതിരായ പരാതിയിലേക്കു നയിച്ച വിവാദങ്ങളെന്നാണ് പാര്‍ട്ടി നേതൃത്വം വാദിക്കുന്നത്. സി.പി.എം നേതൃത്വം ഇത് മുഖവിലയ്‌ക്കെടുക്കുമ്പോഴും സ്ത്രീപ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാകുന്ന വേളയില്‍ വിവാദം തലവേദനയാണെന്നും തിരിച്ചറിയുന്നു.

സ്ത്രീപ്രശ്‌നത്തില്‍ പ്രതിരോധത്തിലേക്ക് വലിയേണ്ടിവരുന്ന സാഹചര്യം സര്‍ക്കാരിന് നാണക്കേടുണ്ടാക്കും. കേസിന്റെ ഗതി നോക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. മന്ത്രിയുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ ഭീഷണി സ്വരമില്ലാത്തത് പാര്‍ട്ടി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടെന്ന വാദത്തിന് ബലമേകുന്നതാണ്.

 



വനംവകുപ്പുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടിയാണ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. കൊല്ലത്ത് എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും ബ്ലോക്ക് പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അവിടത്തെ ചില നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് ഫോണ്‍ വിളിച്ചത്. പ്രശ്‌നം പ്രയാസമില്ലാതെ തീര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസ് എങ്ങനെ തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് ചോദിച്ചപ്പോള്‍, കേസൊക്കെ ഇതിന്റെ ഭാഗമായി വന്നതായതിനാല്‍ പ്രയാസമില്ലാതെ തീര്‍ക്കാന്‍ നോക്കണമെന്നാണ് പറഞ്ഞതെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.

രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്ന് പിന്മാറാന്‍ യുവതിയോട് ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് വി.ഡി. സതീശന്‍പറഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനാണ് എ.കെ.ശശീന്ദ്രന്‍ ശ്രമിച്ചതെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പറഞ്ഞു. കേസ് പിന്‍വലിക്കാനൊന്നും ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്‌ക്കേണ്ട കാര്യമില്ല. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കട്ടെയെന്നും പി.സി.ചാക്കോ പറഞ്ഞു.-

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (26 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (36 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (47 minutes ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (49 minutes ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (54 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (1 hour ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends