Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...

17 OCTOBER 2021 11:53 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും കടപുഴകിയത് കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഒരു കുടുംബത്തിലെ മുഴുവൻ പേരുടെയും ജീവനായിരുന്നു. ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ് ഉരുള്‍പൊട്ടലില്‍ ഒന്നാകെ ദുരന്തത്തില്‍ അകപ്പെട്ടത്. മാര്‍ട്ടിനെ കൂടാതെ അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി എന്നിവരും മൂന്ന് പെണ്‍മക്കളുമാണ് മരണപ്പെട്ടത്.

സ്‌നേഹ, സോന, സാന്ദ്ര എന്നിങ്ങനെ മൂന്ന് പെണ്‍കുട്ടികളായിരുന്നു മാര്‍ട്ടിന്‍-സിനി ദമ്പതികള്‍ക്ക്. മൂന്ന് പെണ്‍കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ എല്ലാവരും വീടിനകത്തുണ്ടായിരുന്നു. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍. അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഈ കുടുംബത്തെ ഒന്നാകെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്.

 

 

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ മൂന്ന് കുടുംബങ്ങളില്‍പ്പെട്ടവരാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടത്. കുടുംബത്തിലെ മറ്റുളളവര്‍ മഴ പെയ്ത് കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി വിടാനായി പുറത്തേക്ക് പോയപ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായി വീടുകള്‍ ഒലിച്ച് പോയത്. മൂന്ന് വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയത്. തുടക്കത്തില്‍ ഈ പ്രദേശത്തേക്ക് എത്താന്‍ സാധിക്കാതെ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടിയിരുന്നു.

നാട്ടുകാരാണ് പ്രധാനമായും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിനെത്തുടർന്ന് കാണാതായ 15ഓളം പേരിൽ ഏഴു പേരുടെ മൃതദേഹമാണ് ലഭിച്ചത്. ശരീരഭാഗങ്ങൾ പല ഭാഗത്തായി ചിന്നിച്ചിതറിയ നിലയിലായിരുന്നു. പ്ലാപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുണ്ടായി.

കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡാണ് പ്ലാപ്പള്ളി. ഗ്രാമത്തിന്റെ ഒരുഭാഗം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ്. പ്ലാപ്പള്ളിയില്‍ 130-ഓളം കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്ക്കല്‍ ജങ്ഷനിലാണ് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ ഒരു ചായക്കടയും ഒരു പലചരക്കുകടയും ഒരു കപ്പേളയുമാണുള്ളത്. ഉരുള്‍പൊട്ടലില്‍പ്പെട്ട പ്രദേശത്തിന്റെ താഴ്ഭാഗം താളുങ്കലാണ്.

ഇവിടെയാണ് മൃതദേഹങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുന്നത്. ശമനമില്ലാത്ത മഴയും മഞ്ഞും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുണ്ട്. പ്ലാപ്പള്ളി നിവാസികള്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനുംമറ്റും ആശ്രയിക്കുന്നത് ഏന്തയാര്‍, കൂട്ടിക്കല്‍ ടൗണുകളെയാണ്. ഇവിടേക്കുള്ള റോഡുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് അരക്കിലോമീറ്റര്‍ അകലെയായി ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. ഇവിടെ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (2 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (2 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (2 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (3 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (3 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (5 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (5 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (5 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (6 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (7 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (7 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (7 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (8 hours ago)

Malayali Vartha Recommends