ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട് സ്വദേശി എത്തിയത് തിരൂരങ്ങാടിയില്‍; യുവവാവ് വിവാഹിതനും മൂന്ന് മക്കളുടെ അച്ഛനും ആണെന്നറിഞ്ഞതോടെ പിന്നാലെ ബന്ധുക്കളും എത്തി: യുവതിയെ പിന്തിരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല, പിന്നാലെ സംഭവിച്ചത് ഇത്!!
ഇൻസ്റ്റാഗ്രാം കാമുകനെ തേടി കാസർകോട് സ്വാദേശി കാമുകി എത്തിയത് തിരൂരങ്ങാടിയില്‍. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായതോടെയാണ് ഭര്‍തൃമതിയായ യുവതി വിവാഹമോചനം നേടി.തുടര്‍ന്ന് കാമുകനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ എത്തുകയായിരുന്നു.
എന്നാല്‍ യുവാവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെയെത്തി, യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ് യുവതി. സാമ്പത്തികശേഷിയുള്ള യുവതിയില്‍ നിന്ന് ബിസിനസിനായി ഇയാള്‍ പണം വാങ്ങിയതായും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ യുവതിയെ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha