ആളൊഴിഞ്ഞ പുരയിടത്തിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി;മനുഷ്യൻ്റെ തലയോട്ടി, കൈകാൽ ഭാഗങ്ങളുടെ അസ്ഥികൾ എന്നിവയാണ് കണ്ടെത്തിയത്;പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് കൊണ്ടുവന്നിട്ട നിലയിലായിരുന്നു;പൊലീസ് അന്വേഷണം ആരംഭിച്ചു

പാലായിൽ ആളൊഴിഞ്ഞ പുരയിടത്തിൽ മാലിന്യങ്ങൾക്കിടയിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. മനുഷ്യൻ്റെ തലയോട്ടി, കൈകാൽ ഭാഗങ്ങളുടെ അസ്ഥികൾ എന്നിവയാണ് കണ്ടെത്തിയത്. മുരിക്കുംപുഴ ഭാഗത്ത് റോഡരുകിലെ പുരയിടത്തിൽ കുന്നുകൂട്ടിയ മാലിന്യങ്ങൾക്കിടയിലാണ് ഇവ കാണപ്പെട്ടത്. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് കൊണ്ടുവന്നിട്ട നിലയിലായിരുന്നു.
മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് മൽസ്യം വിൽക്കാൻ എത്തിയവരാണ് തലയോട്ടിയുടെ ഭാഗങ്ങൾ ആദ്യം കണ്ടത്. പാലാ പൊലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിൽ എടുത്തു. പ്രാധമിക പരിശോധനയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ എങ്ങനെ മാലിന്യ കൂമ്പാരത്തിൽ എത്തിയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha