ശബരിമല തീര്‍ത്ഥാടന പാതയില്‍ മണ്ണിടിച്ചിലും ശക്തമായ മലവെള്ളപ്പാച്ചിലും..... പമ്പാനദി അപ്രതീക്ഷിതമായി കരകവിഞ്ഞതോടെ തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം സന്നിധാനത്തും കാനന പാതയിലും കുടുങ്ങി, തീര്‍ത്ഥാടകരുടെ സുരക്ഷയെ മുന്‍നിറുത്തി മല കയറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ശബരിമല തീര്‍ത്ഥാടന പാതയില്‍ മണ്ണിടിച്ചിലും ശക്തമായ മലവെള്ളപ്പാച്ചിലും..... പമ്പാനദി അപ്രതീക്ഷിതമായി കരകവിഞ്ഞതോടെ തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം സന്നിധാനത്തും കാനന പാതയിലും കുടുങ്ങി, തീര്‍ത്ഥാടകരുടെ സുരക്ഷയെ മുന്‍നിറുത്തി മല കയറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത തോരാമഴയ്‌ക്കൊപ്പം തീര്‍ത്ഥാടന പാതയില്‍ മണ്ണിടിച്ചിലും ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായി.
പമ്പാനദി അപ്രതീക്ഷിതമായി കരകവിഞ്ഞതോടെ തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം സന്നിധാനത്തും കാനന പാതയിലും കുടുങ്ങി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നലെ പുലര്‍ച്ചയാണ് നീക്കിയത്.
തീര്‍ത്ഥാടകരുടെ സുരക്ഷയെ മുന്‍നിറുത്തി വൈകിട്ട് ഏഴിന് ശേഷം പുലര്‍ച്ചെ ഒന്ന് വരെ മല കയറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഞയറാഴ്ച രാത്രി എട്ടോടെയാണ് പമ്പ ശബരിമല പാതയില്‍ ചരല്‍മേടിന് സമീപം ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലും ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായത്. മല കയറുകയും ഇറങ്ങുകയും ചെയ്ത തീര്‍ത്ഥാടകര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതോടെ തീര്‍ത്ഥാടകരെ പൊലീസ് വിവിധ കേന്ദ്രങ്ങളില്‍ തടഞ്ഞു.പമ്പ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി .നാല് ദിവസമായി വൈകുന്നേരങ്ങളില്‍ ശക്തമായ മഴയാണ് ശബരിമലയില്‍ .
"
https://www.facebook.com/Malayalivartha