പെരിങ്ങര സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്! ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന... വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് ആവർത്തിച്ച് പ്രതികൾ!

പെരിങ്ങര സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ അടക്കം കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും. ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. വ്യക്തി വൈരാഗ്യം മൂലമാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ ആവർത്തിക്കുകയാണ്.
കേസിലെ പ്രതികളായ തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു, ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ്, തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു, കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ, വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ എന്നിവരെ തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. അഞ്ച് പ്രതികളെയും ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.
അതേസമയം സന്ദീപുമായി വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെ രാഷ്ട്രീയ കൊലപാതകമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ദീപിന്റെ കൊലപാതികൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha