ശബരിമലയില്‍ ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം; കേസിൽ തീര്‍ത്ഥാടകന്‍ അറസ്റ്റില്‍; ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശബരിമലയില്‍ ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തീര്‍ത്ഥാടകന്‍ അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ശ്രീറാമിനെ (32) പമ്ബ പൊലീസ് പിടികൂടി സന്നിധാനം പൊലീസിന് കൈമാറുകയായിരുന്നു.ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. ഒരു മണിക്ക് നട അടച്ചതിനെ തുടര്‍ന്ന് ബിനീഷും മറ്റു തൊഴിലാളികളും ചേര്‍ന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു.
ഇതിനിടിയില്‍ ദര്‍ശനത്തിനെത്തിയ ഒരു കൂട്ടം തീര്‍ത്ഥാടകര്‍ മാളികപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. അല്പസമയം കാത്തിരിക്കണമെന്നും ക്ഷേത്രനട വൃത്തിയാക്കുകയാണെന്നും ബിനീഷ് പറഞ്ഞു. അതോടെയാണ് സംഘത്തിലുണ്ടായിരുന്ന ശ്രീറാം കൈയിലുണ്ടായിരുന്ന തേങ്ങ എടുത്ത് ബിനീഷിന്റെ തലയിലേക്കെറിഞ്ഞത്. ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബിനീഷിനെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha