'മുഖ്യമന്ത്രിയുമായി സംസാരിച്ച് ഉടനടി പരിഹാരം കണ്ടെത്തും'; പൊലിസിന് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്തെ പൊലിസിന് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. പ്രശ്നത്തില്‍ പാര്‍ട്ടി ഇടപെടുമെന്ന് സമ്മേളന പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയ കോടിയേരി മുഖ്യമന്ത്രിയുമായി സംസാരിച്ച് ഉടനടി പരിഹാരം കണ്ടെത്തുമെന്ന് അറിയിച്ചു. പൊലീസിന്റെ നില വിട്ട പെരുമാറ്റം പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha