സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചില നിര്‍ണ്ണായക വിവരങ്ങളും തെളിവുകളും സീല്‍ വച്ച കവറില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു.
ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണും സമര്‍പ്പിച്ചതായാണ് വിവരം. ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താന്‍ വിചാരണക്കോടതി നിര്‍ദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും.
വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി 20നാണ് വീണ്ടും പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ടെന്നതടക്കം ഗൗരവമേറിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്.
ദിലീപും പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുനരന്വേഷണത്തിന് പ്രത്യേക സംഘം മുന്നോട്ടുവന്നത്. സാക്ഷികളെ ഒരോരുത്തരെയായി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കേസിന്റെ വിചാരണഘട്ടം പൂര്‍ത്തിയാക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്ഥിതി ബോദ്ധ്യപ്പെട്ടില്ലെങ്കില്‍ അത് ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. സാക്ഷി വിസ്താരത്തിനിടയില്‍ വിചാരണക്കോടതിയുടെ നിലപാടുകള്‍ പ്രോസിക്യൂഷനെ ദുര്‍ബലമാക്കുന്നുവെന്ന ആരോപണമുന്നയിച്ച് രണ്ടാമത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും രാജി വച്ച സന്ദര്‍ഭത്തിലാണ് തുടരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചത്.
കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അഭ്യന്തര വകുപ്പ് നിയമിച്ചിട്ടില്ല. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ,ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
"
https://www.facebook.com/Malayalivartha