മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഐ ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ തീരുമാനം

മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഐ ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ തീരുമാനം.
ചീഫ് സെക്രട്ടറിതല സമിതിയെ ഇതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ലക്ഷ്മണയെ പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പുനഃപരിശോധിക്കുന്നത്.
അതേസമയം, സസ്പെന്‍ഷന്‍ പുനഃപരിശോധനയുടെ ഉത്തരവിലും അബദ്ധങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്.ഗോകുലത്ത് ലക്ഷ്മണ്‍ എന്ന് പേര് തെറ്റിച്ചതോടൊപ്പം ഐപിഎസ് എന്നതിന് പകരം ഐഎഫ്എസ് എന്നുമാണ് ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha