കാണാതായ നിയമവിദ്യാർത്ഥിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; മുന്‍വിരോധം കാരണം ലിബിന്‍ രാജയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വിവരം നല്‍കിയത് അജ്ഞാതന്‍

കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അയക്കോട് പഞ്ചായത്ത് പ്രസിഡന്റും എഐ.ഡി.എം.കെ. പ്രാദേശിക നേതാവുമായ നാഗര്‍കോവില്‍ സിയോന്‍ തെരുവിലെ പി.ടി.ചെല്ലപ്പന്റെ മകന്‍ സി.എസ്.ലിബിന്‍ രാജ(23)യാണ് കൊല്ലപ്പെട്ടത്.
നിയമ വിദ്യാര്‍ഥിയായ ലിബിന്‍ രാജയെ കഴിഞ്ഞ നാല് മുതല്‍ കാണാതായിരുന്നു. ചെല്ലപ്പന്റെ പരാതിയെ തുടര്‍ന്ന് നേശമണി നഗര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ, തിങ്കളാഴ്ച ചെല്ലപ്പനെ ഫോണില്‍ ബന്ധപ്പെട്ട അജ്ഞാതനാണ് ലിബിന്‍ രാജയെ കുഴിച്ചിട്ടിരിക്കുന്ന വിവരം അറിയിക്കുകയും ചെയ്തു. പഴവൂരില്‍ നാലുവരിപ്പാതയ്ക്കു സമീപം വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചൊവ്വാഴ്ച രാവിലെ റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ പോലീസ് മൃതദേഹം പുറത്തെടുത്തു.
മൃതദേഹപരിശോധന നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മുന്‍വിരോധം കാരണം ലിബിന്‍ രാജയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നു. പോലീസ് അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha























