അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ്; കേസ് റദ്ദാക്കണമെന്ന ദിലിപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി; കേസ് 17 ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ദിലിപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പ്രോസിക്യൂഷന് സമര്പ്പിച്ച റിപ്പോര്ട്ടിന് മറുപടി നല്കാന് സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്ന്നാണ് ജസ്റ്റീസ് കെ ഹരിപാല്‍ ഹര്‍ജി മാറ്റിയത്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണന്നും എഫ് ഐ ആര്‍ റദ്ദാക്കുന്നില്ലങ്കില്‍അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളും രേഖകളും ദിലീപും കൂട്ടാളികളും നശിപ്പിച്ചെന്നും രേഖകള്‍നശിപ്പിച്ച ശേഷമാണ് കോടതിക്ക് ഫോണുകള്‍കൈമാറിയതെന്നും പ്രോസിക്യൂഷന്‍ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് കോടതി 17 ന് പരിഗണിക്കും.
https://www.facebook.com/Malayalivartha























