രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവ്; അദ്ധ്യാപകൻ നിരവധി സമയങ്ങളിൽ പീഡിപ്പിച്ചതായി പരാതി

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവ്. കര്‍ണാടക ബണ്ട്വാള്‍ വിജയഡുക്കയിലെ മജീദിനെയാണ് കോടതി ശിക്ഷിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് പുത്തൂര്‍ അര്‍ജ്ജാലില്‍ താമസിക്കുന്ന 7 വയസ്സു പ്രായമുള്ള രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ മദ്രസാദ്യാപകന്‍ പലതവണ പീഡിപ്പിക്കുകയായിരുന്നു.
ഇയാള്‍ക്ക് 45 വര്‍ഷം തടവിന് പുറമെ ,3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി തടവനുഭവിക്കണം. കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് ഏ.വി.ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2016 ജനുവരി 21 നും അതിന് മുന്‍പുള്ള പല ദിവസങ്ങളിലും അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
https://www.facebook.com/Malayalivartha























