കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണ്; പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയമുണ്ട്; ചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അമ്മ

ഹോട്ടല്‍ മുറിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ. കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്ന് അമ്മ ഡിക്‌സി. കുട്ടിയെ കാണിക്കില്ലെന്നു ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും പറഞ്ഞിരുന്നു. താന്‍ വരുന്നതിന്റെ തലേദിവസം കൊന്നത് അതിനാലാണെന്നും ഡിക്‌സി പറഞ്ഞു.
ഭര്‍തൃമാതാവ് സിപ്‌സി പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നു. കുട്ടികളുമായി സിപ്‌സി ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ട്. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയമുണ്ട്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്കു പരാതി നല്‍കിയത് അതിനാലാണെന്നും ഡിക്‌സി പറഞ്ഞു.
കേസിലെ പ്രതി ബിനോയ് വീട്ടിലെത്തി അമ്മയോടു കുറ്റസമ്മതം നടത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ബിനോയിയുടെ അമ്മയാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മുത്തശ്ശിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കമാലി പാറക്കടവ് സ്വദേശി സജീഷിന്റെ മകള്‍ നോറ മരിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സജീഷിന്റെ അമ്മ സിപ്‌സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ പൊലീസ് അറസ്റ്റുചെയ്തു.
https://www.facebook.com/Malayalivartha























