ആശങ്കയൊഴിഞ്ഞു... പാലക്കാടിനെ ഭീതിയിലാഴ്ത്തിയിരുന്ന പുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍.... ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്

ദിവസങ്ങളായി പാലക്കാട് ധോണിയെ വിറപ്പിച്ചിരുന്ന പുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. ടി.ജി. മാണിയുടെ വീട്ടില്‍ വനം വകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. കെണിയില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മാറ്റി. അതിനിടെ, പുലിക്കൂട് മാറ്റുന്നതിനിടെ പഞ്ചായത്ത് അംഗത്തെ പുലി മാന്തി.
പരിക്കേറ്റ ഉണ്ണികൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. പ രിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയില്‍ രണ്ടാമതും പുലിയിറങ്ങിയതോടെ ആശങ്ക വര്‍ധിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കഴിഞ്ഞ തവണ പുലി ഇറങ്ങിയപ്പോള്‍ അവിടെ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനപാലകള്‍ അറിയിച്ചെങ്കിലും ഒന്നും നടപ്പായില്ല. ധോണിയില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 ഇടങ്ങളില്‍ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. അവിടങ്ങളിലെ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ ആക്രമണവും ഉണ്ടായി.
അതേസമയം ധോണിയില്‍ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന സാഹചര്യം നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha