തോല്‍ക്കാതെ കൊച്ചുരാജ്യം... വളരെപ്പെട്ടന്ന് യുക്രെയ്‌നെ തകര്‍ക്കാമെന്നുള്ള റഷ്യയുടെ മോഹം നടന്നില്ല; യുക്രെയ്‌നില്‍ കൊല്ലപ്പെട്ടത് 14,000 റഷ്യന്‍ സൈനികര്‍; ഇത്രയും സൈനികരെ കൊലയ്ക്ക് കൊടുത്തിട്ടും തളരാതെ പുട്ടിന്‍; യുക്രെയ്‌നും അല്‍പം പോലും പിന്നോട്ടില്ല

വളരെപ്പെട്ടന്ന് കീഴടക്കാമെന്നുള്ള വ്യാമോഹത്തോടെയാണ് പുടിന്‍ യുക്രെയ്‌നെ ആക്രമിച്ചത്. എന്നാല്‍ 4 ആഴ്ചകള്‍ കഴിഞ്ഞിട്ടും യുക്രെയ്‌നൊരു കുലുക്കവുമില്ല. റഷ്യയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. 4 ജനറല്‍മാര്‍ ഉള്‍പ്പെടെ റഷ്യയുടെ 14,000 സൈനികരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്‌നിന്റെ കണക്ക്. റഷ്യയുടെ 444 ടാങ്കുകളും 1435 കവചിതവാഹനങ്ങളും 86 യുദ്ധവിമാനങ്ങളും തകര്‍ന്നു.
കരയുദ്ധത്തില്‍ ഒട്ടേറെ റഷ്യന്‍സൈനികര്‍ക്കാണു ജീവന്‍ നഷ്ടമായത്. പാശ്ചാത്യ ഉപരോധം മൂലം റഷ്യയുടെ സാമ്പത്തികരംഗവും താറുമാറായെങ്കിലും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനു കുലുക്കമില്ല. സൈനികനടപടി മുന്‍നിശ്ചയിച്ച പ്രകാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍ യുദ്ധവിരുദ്ധ നിലപാടു പ്രചരിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ ആണെന്നും പുട്ടിന്‍ പറഞ്ഞു.
യുദ്ധവിരുദ്ധ പ്രചാരണങ്ങള്‍ തടയാനുള്ള നീക്കവും നടക്കുന്നു. യുക്രെയ്ന്‍ യുദ്ധം സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന നിയമം റഷ്യയില്‍ നിലവില്‍ വന്നു.
2014 നു ശേഷം റഷ്യ കയ്യേറിയ പ്രദേശങ്ങളിലടക്കം പരമാധികാരം യുക്രെയ്‌നാണെന്നു നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചതായി പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഓഫിസ് വ്യക്തമാക്കി. യുക്രെയ്ന്‍ നിഷ്പക്ഷ രാജ്യമായിരിക്കണമെന്ന റഷ്യയുടെ ആവശ്യം യുക്രെയ്ന്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പുടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നു യൂറോപ്യന്‍ യൂണിയനോടു യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നികോവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനും പുട്ടിനെ യുദ്ധക്കുറ്റവാളിയെന്നു വിശേഷിപ്പിച്ചിരുന്നു. പോളണ്ട് അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ യുകെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ലഭ്യമാക്കി. പേട്രിയറ്റ് മിസൈല്‍വേധ സംവിധാനം കഴിഞ്ഞ ദിവസം യുഎസ് ലഭ്യമാക്കിയിരുന്നു.
അതിനിടെ, റഷ്യന്‍ ഇന്ധന ഇറക്കുമതിക്കു മേലുള്ള പാശ്ചാത്യ ആശ്രിതത്വം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരനുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി.
സ്വതന്ത്രവും അസ്വതന്ത്രവുമായ യൂറോപ്പിന് ഇടയിലുള്ള മതില്‍ പൊളിച്ചുനീക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോല്‍സിനോട് അഭ്യര്‍ഥിച്ചു. ജര്‍മന്‍ പാര്‍ലമെന്റില്‍ വിഡിയോ വഴി നടത്തിയ പ്രസംഗത്തില്‍ യുക്രെയ്‌നിന്റെ ദുരവസ്ഥ അവസാനിപ്പിക്കാന്‍ ജര്‍മനിയുടെ ശക്തമായ ഇടപെടലാണ് ആവശ്യമെന്ന് ഓര്‍മിപ്പിച്ചു. പശ്ചിമ ജര്‍മനിയെയും കിഴക്കന്‍ ജര്‍മനിയെയും വിഭജിച്ച സോവിയറ്റ് കാല മതില്‍ 1989 ല്‍ പൊളിച്ചുനീക്കിയതിനെ സൂചിപ്പിച്ച സെലെന്‍സ്‌കി, യുക്രെയ്‌നിനെ ഒറ്റപ്പെടുത്തി പുതിയൊരു മതില്‍ യൂറോപ്പില്‍ ഉയര്‍ന്നുനില്‍ക്കുകയാണെന്നു പറഞ്ഞു. ഓരോ ബോംബ് വീഴുമ്പോഴും ഈ മതിലിന് ഉയരം കൂടുന്നു–സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം രാഷ്ട്രീയമല്ല, സമാധാനമാണു മതനേതാക്കള്‍ പഠിപ്പിക്കേണ്ടതെന്നു റഷ്യന്‍ ഓ!ര്‍ത്തഡോക്‌സ് സഭാ തലവന്‍ കിറില്‍ പാത്രിയര്‍ക്കീസുമായി നടത്തിയ വിഡിയോ സംഭാഷണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സഭ രാഷ്ട്രീയത്തിന്റെ ഭാഷ ഉപയോഗിക്കില്ലെന്നു വ്യക്തമാക്കിയ ഇരുവരും യുക്രെയ്‌നിലെ വെടിനിര്‍ത്തലിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. പുട്ടിന്റെ സൈനികനടപടിയെ ന്യായീകരിച്ച് നേരത്തേ കിറില്‍ പാത്രിയര്‍ക്കീസ് പ്രസ്താവനയിറക്കിയിരുന്നു.
യുക്രെയ്ന്‍ വിട്ടുപോരാനായി 15 മുതല്‍ 20 വരെ ഇന്ത്യക്കാര്‍ക്കുകൂടി സഹായമെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 22,500 ഇന്ത്യക്കാരെ മടക്കിയെത്തിച്ചു.
https://www.facebook.com/Malayalivartha