വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി; തുടരന്വേഷണത്തിന്റെ പേരും പറഞ്ഞ് ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമോയെന്ന ഭയമുണ്ട്; ഡിവൈഎസ്പി ബൈജു പൗലോസിന് വീണ്ടും തിരിച്ചടി; ഡിവൈഎസ്പിക്കെതിരെ ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ പരാതി നൽകി; തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യം

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഡിവൈഎസ്പി ബൈജു പൗലോസിന് വീണ്ടും തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. ഡിവൈഎസ്പിക്കെതിരെ ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ പരാതിയുമായി പോയിരിക്കുകയാണ്. സാക്ഷി സാഗർ വിൻസെന്റ് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത് വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നാണ് . തുടരന്വേഷണത്തിന്റെ പേരും പറഞ്ഞ് ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമോയെന്ന ഭയമുണ്ടെന്നും സാക്ഷി വ്യക്തമാക്കി.
തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് . ദിലീപും ബൈജു പൗലോസിനെതിരെ പരാതിപ്പെട്ടിരുന്നു . നടന്റെ ആരോപണം ബൈജു പൗലോസ് വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും വിചാരണ നടപടികൾ പരമാവധി നീട്ടിക്കൊണ്ട് പോകുകയാണെന്നുമായിരുന്നു .
ദിലീപ് കോടതിയിൽ ഗൂഡാലോചനാ കേസിൽ ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആ ഫോണിൽ തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ തെളിവുകൾ ഉണ്ടെന്നാണ് നടൻ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം വധഗൂഢാലോചന കേസിൽ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു .
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് അടക്കമുള്ള പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്നും ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്. കേസിൽ വിശദമായ വാദം കേൾക്കാമെന്നും പൊലീസിന് അന്വേഷണം തുടരാമെന്ന് ഹെക്കോടതി പറഞ്ഞിരിക്കുകയാണ്.
ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും, ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്നുമാണ് ദിലീപിന്റെ വാദം. കേസ് റദ്ദാക്കാന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍, ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സ്‌റ്റേറ്റ്‌മെന്റ് നല്‍കിയിരുന്നു. ഇതിലാണ് ദിലീപ് മറുപടി നല്‍കിയത്.
ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും നടന്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ദാസന്‍ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദേഹത്തിന് കൊവിഡായിരുന്നു. ഇത് സാധൂകരിക്കുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റും നടന്‍ ഹാജരാക്കി.
കേസ് റദ്ദാക്കാന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍, ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് സ്‌റ്റേറ്റ്‌മെന്റ് നല്‍കിയിരുന്നു. ദിലീപിന്റെ മറുപടി ഇങ്ങനെയാണ്. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ മൊബൈലുകളില്‍ നിന്ന് വീണ്ടെടുക്കാന്‍ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് മുംബയിലെ ലാബില്‍ നല്‍കിയത്. ഡേറ്റ വീണ്ടെടുക്കുകയാണ് ചെയ്തത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഫോണുകള്‍ തിരികെ വാങ്ങാനാണ് ജനുവരി 30ന് അഭിഭാഷകര്‍ പോയത്. തെളിവുകള്‍ നശിപ്പിക്കാന്‍ പോയതാണെന്ന തരത്തില്‍ ഇതു വളച്ചൊടിച്ചു. 2017 നവംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചു വര്‍ഷത്തിലേറെ ഒരേ മൊബൈല്‍ ഫോണ്‍ സാധാരണ ആരും ഉപയോഗിക്കാറില്ല.
വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൃത്യമായി ഡിലീറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. ജനുവരി 30ന് 12 വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നാണ് ആരോപണം. കേസുമായി ബന്ധമില്ലാത്തവരുമായി നടത്തിയ ചാറ്റുകളാണിത്. മുന്‍ വാച്ച്മാന്‍ ദാസനെ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയാണ് തനിക്കും അഭിഭാഷകര്‍ക്കുമെതിരെ മൊഴി രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha