രണ്ടു ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്... സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്തത്... പൂര്‍ണമായും മായ്ച്ച് കളഞ്ഞിട്ടില്ല... മറ്റാരെങ്കിലും മായ്‌ച്ചോ എന്ന് എനിക്കറിയില്ലെന്ന് സായ് ശങ്കര്‍! റെയ്‌ഡിൽ പിടിച്ചെടുത്തത് ഞെട്ടിക്കുന്ന തെളിവുകൾ! സ്വകാര്യ വിവരങ്ങൾ സായി പൊക്കി! പകച്ച് ദിലീപ്.. ഇന്നെന്തും സംഭവിക്കും!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ദിവസങ്ങൾക്ക് മുൻപാണ് സൈബർ വിദഗ്ദ്ധൻ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോഴിതാ കേസിൽ നിര്‍ണായകമായ വിവരങ്ങള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച് കളഞ്ഞുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. സൈബര്‍ വിദഗ്ധനായ സായ് ശങ്കറാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് പോലീസ് പറയുന്നത്. തുടര്‍ന്ന് സായ് ശങ്കറിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സായ് ശങ്കറിന് നോട്ടീസ് നല്‍കി. അതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഉച്ച വരെ സായ് ശങ്കറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വിഷയത്തില്‍ പ്രതികരിച്ച് സായ് ശങ്കര്‍ രംഗത്തുവന്നു.
സായ് ശങ്കറിന്റെ കോഴിക്കോട് കാരപ്പറമ്പിലുളള രണ്ട് ഫ്‌ളാറ്റുകളിലാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാവിലെ മുതര്‍ പരിശോധന നടത്തിയത്. ഉച്ച വരെ പരിശോധന തുടര്‍ന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ സായ് ശങ്കറിനെ വിളിപ്പിച്ചിട്ടുണ്ട്. നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ മായ്ച്ച് കളഞ്ഞു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ആരോപണം സായ് ശങ്കര്‍ തള്ളി. ദിലീപിന്റെ ഫോണില്‍ നിന്ന് ഒന്നും മായ്ച്ച് കളഞ്ഞിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്.
സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്തത്. പൂര്‍ണമായും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും മായ്‌ച്ചോ എന്ന് എനിക്കറിയില്ലെന്നും സായ് ശങ്കര്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോട് വ്യക്തി വിരോധമുണ്ട് എന്നാണ് സായ് ശങ്കര്‍ പറയുന്നത്. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ കള്ളക്കേസില്‍ കുടുക്കുകയാണ്. സത്യം തെളിയാന്‍ നുണ പരിശോധനയ്ക്ക് ഞാന്‍ തയ്യാറാണ്. അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും സായ് ശങ്കര്‍ പറയുന്നു. സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും ഐപാഡും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതിലെ രേഖകള്‍ പരിശോധിക്കാനാണ് തീരുമാനം.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരകണം എന്നാണ് സായ് ശങ്കറിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം ഹാജരാകുമോ എന്ന് വ്യക്തമല്ല. ഫോണുകളും ഐപാഡും വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ ലാപ് ടോപ്പിലേക്ക് മാറ്റി എന്നാണ് ആരോപണം. സായ് ശങ്കറുമായി ബന്ധമുള്ള വ്യക്തിയുടെ ഫോണും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, ഇന്ന് ഹൈക്കോടതിയില്‍ നിന്ന് ദിലീപിന് തിരിച്ചടിയാണുണ്ടായത്. വധ ഗൂഢാലോചന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരുമെന്ന് ഇതോടെ വ്യക്തമായി. ഈ ഹര്‍ജി പരിഗണിച്ച ജഡ്ജി കെ ഹരിപാല്‍ കേസില്‍ നിന്ന് പിന്‍മാറി. കേസ് അടുത്താഴ്ചത്തേക്ക് മാറ്റുകയാണ് കോടതി ചെയ്തിരിക്കുന്നത്.
അടുത്താഴ്ച മറ്റൊരു ബെഞ്ചാകും കേസ് പരിഗണിക്കുക. നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നാണ് കേസ്. അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ തള്ളി ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ദാസന്‍ എന്ന വ്യക്തിയെ നിര്‍ബന്ധിച്ച് മൊഴിയെടുപ്പിച്ചു എന്നാണ് ആക്ഷേപം. മാത്രമല്ല, മുംബൈയിലേക്ക് ഫോണുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയുക എന്ന ഉദ്ദേശത്തോടെയാണിത്. കേസുമായി ബന്ധപ്പെട്ട ഒരു രേഖയും മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും ദിലീപ് ബോധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha