Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

സുചിത്രക്കു ലക്ഷ്മിച്ചേച്ചി എല്ലാവരേം ഭരിക്കുന്ന പോലെ തോന്നുണ്ടേൽ നേരിട്ട് പറഞ്ഞാൽ പോരേ; ലക്ഷ്മി ചേച്ചി കോഴി കൂവി ഉറങ്ങല്ലേ; ആഹ് പരദൂഷൺ ആരമ്പ് കരേഗ സുചിത്ര, ധന്യ റോൺസൺ ചേട്ടൻ വിഷയം ലക്ഷ്മിച്ചേച്ചി ആണെന്ന് പറയാതെ പറഞ്ഞു; ഇഷ്ടപെടാത്തത് കണ്ടാൽ പ്രതികരിക്കൂ അപ്പോൾ തന്നേ; ധന്യ ഒരു പ്രതീക്ഷയുള്ള കണ്ടസ്റ്റന്റ് ആണ് എനിക്ക്; ഗ്രൂപ്പിൽ പെട്ടു ഒതുങ്ങാതെ പോയാൽ നല്ലതെന്നു തോന്നുന്നു; ബിഗ്‌ബോസ് റിവ്യൂവുമായി നടി അശ്വതി

30 MARCH 2022 11:32 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് തുടങ്ങിയിരിക്കുകയാണ്. 17 മത്സരാർത്ഥികൾ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; അങ്ങനെ പുതുമകൾ നിറഞ്ഞ ഒരു എപ്പിസോഡിലേക്ക് നമക്ക് കടക്കാം!!!

ലൈവ് ചിലതൊക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് കാണുന്നുണ്ട് ഇടയ്ക്കു. ലൈവ് കാണുന്നതിലും എനിക്കിഷ്ട്ടം ഈ ഒന്നര മണിക്കൂർ കാണുന്നതാ സത്യം പറഞ്ഞാൽ ലൈവ് ഒരു ബോർ ആണ് .മാത്രമല്ല വോയിസ്‌ ക്ലിയർ അല്ല. കലപില കലപില .അപ്പോൾ ബാക്ക് ടു എപ്പിസോഡ്. ഹായ് നല്ല കുറെ പാവകൾ, ഇന്നത്തെ കളി പാവകൾ കൊണ്ടാണ് ! സ്ഥിരം പാട്ട് വെക്കൽ , ഉറക്കം എണീക്കൽ, ഡാൻസ്.

ബിഗ്‌ബോസ് പല്ല് തേക്കൻ പോലും സമ്മതിക്കാതെ പണി കൊടുക്കുവാണല്ലോ . 4 പാവക്കു പുറമെ ഒരു പാവ ഒളിപ്പിച്ചു വെച്ചിരിക്കുന്നു അതിനു ഒരുപാട് സവിശേഷതകൾ ഉണ്ട്..എല്ലാരും തിരച്ചിൽ,ബ്ലെസ്ലി ക്കു കൺഫെഷൻ റൂമിൽ നിന്നു പാവ കിട്ടി.. പാവകൾ കൊണ്ട് എന്തോ കളികൾ ബിഗ്‌ബോസ് വെച്ചിരിക്കുന്നു!!! മോർണിംഗ് ടാസ്ക് ഫോട്ടോക്ക് എങ്ങനെ പോസ് ചെയ്യാം എന്നുള്ളത് ഡെയ്സി വിവരിക്കുന്നു.

ടാസ്ക് കഴിഞ്ഞതും ഡെയ്സിയുടെ പാവ റോൺസൺ ചേട്ടൻ തട്ടി എടുത്തു ടാസ്ക് ആണ് പലതും നടത്താം മനസാക്ഷി കുറവ് അത് ഇത് പറഞ്ഞിട്ടൊന്നും കാര്യമില്ല മക്കളെ .സൂക്ഷിക്കുക ചുറ്റിനും കണ്ണ് വെക്കുക അതേ നടക്കൂ . നിമിഷ കൈ വേദന ആണ് പണി എടുക്കാൻ വയ്യാ എന്നൊക്ക ബിഗ്‌ബോസിനോട് ക്യാമെറയിൽ പറഞ്ഞു ഓണർഷിപ് കൈയിൽ വെച്ച് പാവയെ dr ക്കു കൊടുത്തേക്കുന്നു dr മച്ചാൻ എല്ലാ ഓണർഷിപ്പും നിമിഷക്ക് എന്ന് പറഞ്ഞു വളരെ നയ്‌സ് ആയി വാങ്ങി അതും കൊണ്ട് പോയി അത്രതന്നെ . തെറ്റ് പറയാൻ പറ്റില്ല .

വിശിഷ്ട്ട പാവ ലഭിച്ച ബ്ലെസ്ലിക്കു ഇപ്പൊ പാവകൾ ഉള്ള 4 പേരിൽ നിന്നു ഒരാളെ തിരഞ്ഞെടുത്തു അവരുടെ പാവ, പാവ ഇല്ലാത്ത ഒരാൾക്ക് കൊടുക്കാൻ ഏൽപ്പിച്ചു. ജാനകിയുടെ പാവ ലക്ഷ്മി ചേച്ചിക്ക് ബ്ലെസ്ലി വാങ്ങി കൊടുത്തു. പാവ ഇല്ലാത്ത സകലരും വീടിനു പുറത്തു . അന്നേരമാ പാവം ധന്യക്കു കത്തിയത് നമ്മൾ കൂൾ ആയി ഇരുന്നു പോയി എന്ന് . ഇടയ്ക്ക് ആരോ പറഞ്ഞു കേട്ടു റോൺസൺ കളിക്കാൻ തന്നെയാ വന്നിരിക്കുന്നത് എന്ന്.

അപ്പോൾ പറഞ്ഞ ആളോ ഒറങ്ങാനോ??അതുകൊണ്ട് ഉണരൂ ഉപഭോക്താവേ ഉണരൂ . വെളിയിൽ വന്നിരുന്നു ബുദ്ധി ഉപയോഗിക്കണം എന്നൊക്ക പറഞ്ഞിട്ട് കാര്യോണ്ടോ . ബ്ലെസ്ലിക്കു ആവശ്യമില്ലാത്ത പണി ചെയ്തു ഡെയ്സി ഫുഡ്‌ കഴിച്ചില്ലെന്ന് പറഞ്ഞു ആ പാവ കൊടുത്തു ഡൈസിയെ അകത്തു കയറ്റി ബ്ലെസ്ലി പുറത്ത് പോയി. Dr മച്ചാൻ പറഞ്ഞു കൊടുത്തു ഡെയ്സി keep it with you.. സൂപ്പർ!!! സഹതാപം പിടിച്ചു പറ്റാനോ ബ്ലസിലി അത് ചെയ്തത് ?? ബിഗ്ഗ്ബോസ് അന്നൗൺസ്‌മെന്റ് പാവ ഇനി ഡൈസിക്ക് സ്വന്തം!!

റോൺസൺ ചേട്ടൻ നല്ലൊരു ഗെയിംർ എന്ന് കരുതിയതാണ്, പക്ഷേ പാവയെ ബ്ലെസ്ലിക്കു കൊടുത്തു നല്ലവൻ ആയി. അത് ശരിയായില്ല ബ്ലെസ്ലിയോട് dr മച്ചാനും ലക്ഷ്മി ചേച്ചിയും പറഞ്ഞതാണ് പാവ കൊടുക്കരുത് എന്ന്. എന്നിട്ടും ആണ് ഡൈസിക്ക് കൊടുത്തത്. Dr മച്ചാനെ നിങ്ങ ഇന്ന് പൊളി അതാണ്‌ ഗെയിം . പാവ ഇപ്പൊ ഉള്ള ആൾക്കാർക്ക് രണ്ട് പേരെ തിരഞ്ഞെടുക്കാം വീട്ടിൽ കയറാൻ. പക്ഷേ അവർ തമ്മിൽ ഒരു മത്സരം ഉണ്ടാകും. ദിൽഷയെയും അപർണയെയും തിരഞ്ഞെടുത്തു.

ഇനി അവർ തമ്മിൽ ഒരു മത്സരം. പന്ത് കൊണ്ടുള്ള ടാസ്ക് ആയിരുന്നു. അപർണ വളരെ നന്നായി ടാസ്ക് ചെയ്തു, ദിൽഷ ആദ്യം ഒന്ന് പുറകിൽ ആയിരുന്നെങ്കിലും ടാസ്ക് ജയിച്ചു . ലക്ഷ്മി ചേച്ചി.. കോഴി കൂവി ഉറങ്ങല്ലേ.... ആഹ് പരദൂഷൺ ആരമ്പ് കരേഗ . സുചിത്ര, ധന്യ and റോൺസൺ ചേട്ടൻ. വിഷയം ലക്ഷ്മിച്ചേച്ചി ആണെന്ന് പറയാതെ പറഞ്ഞു. ഇഷ്ടപെടാത്തത് കണ്ടാൽ പ്രതികരിക്കൂ അപ്പോൾ തന്നേ. ധന്യ ഒരു പ്രതീക്ഷയുള്ള കോണ്ടെസ്റ്റാന്റ് ആണ് എനിക്ക്, ഗ്രൂപ്പിൽ പെട്ടു ഒതുങ്ങാതെ പോയാൽ നല്ലതെന്നു തോന്നുന്നു.

വീണ്ടും ഒരിക്കൽക്കൂടി നേരത്തെ ചെയ്ത പോലെ രണ്ട് പേരെ തിരഞ്ഞെടുക്കാം അവർ തമ്മിൽ മത്സരിച്ചു ഒരാൾക്ക് വീട്ടിൽ കയറാം.ടാസ്ക് ഒരു മെനകെട്ട ടാസ്ക് ആയിരുന്നു നിമിഷയും ജാസ്മിനും ആണ് മത്സരം. നിമിഷ ജയിച്ചു, വീട്ടിൽ കയറി ! അപർണ ഒരു പാട്ട് പാടി.. ആഹാ!!! സൂപ്പർബ് .dr മച്ചാൻ ആർടെയോ പാവ എടുത്തു ഒളിപ്പിച്ചു വെച്ചു . ആരുടെ ആണോ ആവോ ഒരു സൈഡ് ഫുൾ കുലസ്ത്രീകൾ മറ്റു സൈഡിൽ ഫെമിനിച്ചികളും, ആരോ അവിടെ അത് പറഞ്ഞേക്കുന്നു.

അതു ആര് പറഞ്ഞു എന്ന് തെളിഞ്ഞില്ല ഹായ് കൊള്ളാലോ കഴിഞ്ഞ മൂന്നു സീസണിലും ഇല്ലാതിരുന്ന ഒരു വിഷയം!!! തീന്മേഷക്ക് ചുറ്റുമുള്ള സംസാരം ആണ്.നിമിഷ, ജാസ്മിൻ, ഡെയ്സി എന്നിവർ ആണ് ഡിസ്കഷൻ. നമ്മടെ dr മച്ചാൻ ഇത് കേട്ടു ചിരിക്കുന്നുണ്ടായിരുന്നു . ബിഗ്‌ബോസ് പ്ലസ്സിൽ "കഥയല്ലിതു ജീവിതം" ആയിരുന്നു ബിഗ്‌ബോസ് ടീംസ് ഒരു അപേക്ഷ ഈ കഥയല്ലിതു ജീവിതം കാണുന്ന പ്രേക്ഷകർ, ഇവരൊക്കെ അനുഭവിച്ചതിലും വലുത് അനുഭവിച്ചു ഇരിക്കുന്നവർ ആയിരിക്കും .

അതുകൊണ്ട് ഇവരുടെ ആരുടേയും കരച്ചിൽ കാണാൻ ഇഷ്ടപ്പെടുന്നില്ല.അവർക്കു അത് ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട കാര്യം ആയിരിക്കാം സമ്മതിക്കുന്നു. പാവങ്ങൾ ചിലർക്ക് അത് പറഞ്ഞു ഫലിപ്പിക്കാൻ പോലും അറിയുന്നില്ല. അതുകൊണ്ട് അവര് പറഞ്ഞോട്ടെ ഞങ്ങളെ കുറച്ചു കുറച്ചു കാണിച്ചാൽ മതി . ശാലിനി, ജാനകി, dr മച്ചാൻ എന്നിവരുടെ കഥയിൽ dr മച്ചാന്റെ ലൈഫ് സ്റ്റോറി തരക്കേടില്ലാതെ പ്രസന്റ് ചെയ്തതായി തോന്നി .

ആർക്കൊക്കെയോ പാവ കൈയ്യിന്നു പോയിട്ടുണ്ട് ലൈഫ് സ്റ്റോറി കഴിഞ്ഞപ്പോളേക്കും . പാവ ഉള്ളവർ അകത്തു, അല്ലാത്തവർ പുറത്തു. സുചിത്രക്കു ലക്ഷ്മിച്ചേച്ചി എല്ലാവരേം ഭരിക്കുന്ന പോലെ തോന്നുണ്ടേൽ നേരിട്ട് പറഞ്ഞാൽ പോരേ നേരത്തെ ധന്യയോടും റോൺസൺ ചേട്ടനോടും ആയിരുന്നേൽ ഇപ്പൊ ദിൽഷയോടു .. ഹാ എന്താകുവോ എന്തോ അപ്പോൾ നാളെ കാണാം ശുഭരാത്രി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (40 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends