സ്‌കൂള്‍ തുറക്കാന്‍ ഇനി വെറും അഞ്ചു ദിവസം മാത്രം..... സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക അനധ്യാപക ഒഴിവുകളിലെ താല്‍ക്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ നടത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ കത്ത്

സ്‌കൂള്‍ തുറക്കാന്‍ ഇനി വെറും അഞ്ചു ദിവസം മാത്രം..... സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക അനധ്യാപക ഒഴിവുകളിലെ താല്‍ക്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ നടത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ കത്ത്
തീരുമാനം വ്യക്തമാക്കാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്ത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് 'തുടര്‍നടപടികള്‍ക്ക്' അയച്ചുകൊടുത്തു. വകുപ്പ് ഉത്തരവില്ലാതെ എന്തു നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഉപഡയറക്ടര്‍മാര്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ 5 ദിവസമേ ഇനി ബാക്കിയുള്ളൂ. ഒഴിവുകള്‍ നികത്തുന്നതിനുള്ള അഭിമുഖം മിക്ക സ്‌കൂളുകളിലും തുടങ്ങി കഴിഞ്ഞു. പിടിഎയുടെ (അധ്യാപക രക്ഷാകര്‍ത്യ സമിതി) നേതൃത്വത്തില്‍ അപേക്ഷകരെ വിളിച്ച് അഭിമുഖം നടത്തിയാണു നിയമനം നടത്തുന്നത്.
.
എന്നാല്‍, ഇതിനു പകരം ഒഴിവുകള്‍ നിയമപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിച്ച് നിയമനം നടത്തണമെന്നാണ് എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ കത്തിലുള്ളത്. എക്‌സ്‌ചേഞ്ചുകളില്‍ നിന്നു യോഗ്യതയും സംവരണവും അടക്കമുള്ള വ്യവസ്ഥകള്‍ പരിഗണിച്ചുനല്‍കുന്ന പട്ടികയിലുള്ളവരുടെ അഭിമുഖം നടത്തി താല്‍ക്കാലിക നിയമനം നടത്തണമെന്നാണു നിര്‍ദേശം ഉണ്ടായിരിക്കുന്നത്.
എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ഈ മാസം പത്തിന് അയച്ച കത്ത് തുടര്‍ നടപടികള്‍ക്കെന്ന പേരില്‍ ബുധനാഴ്ചയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലകളിലേക്ക് അയച്ചത്. ഈ നടപടി ക്രമം പാലിച്ചു നീങ്ങിയാല്‍ സ്‌കൂളുകളിലെ ഒഴിവുകള്‍ നികത്താന്‍ വൈകുമെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവുകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിര്‍ദേശമായതിനാല്‍ തള്ളാനും കഴിയാത്ത അവസ്ഥയാണുളളത്.
"
https://www.facebook.com/Malayalivartha