ഉച്ചക്ക് വിഭവസമൃദ്ധമായ ഊണ്, രാത്രി ചപ്പാത്തി,കുറുമ.. അത് പോരെ എന്റെ അളിയാ! പൂരപ്പുരയിലെ പിസിയുടെ സുഖസൗകര്യങ്ങള്‍ കേട്ട് കണ്ണുത്തള്ളി മലയാളി; ക്ഷീണം മാറ്റാനും സമയം കളയാനും വഴിയുണ്ട്..

പിസി ജോര്‍ജ്ജിന്റെ വിവരങ്ങള്‍ അറിയാന്‍ കേരളത്തിലെ ഒരു കൂട്ടം ആളുകള്‍ അക്ഷമരായാണ് കാത്തിരിക്കുന്നത്. മത വിദ്വേഷ പ്രസംഗം നടത്തിയതിന്റ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജ് ഇപ്പോള്‍ പൂരപ്പുര ജയിലിലാണ് കഴിയുന്നത്. അതും ജയിലിലെ പ്രത്യേക സെല്ലിലാണ് അദ്ദേഹമിപ്പോഴുള്ളത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പ്രത്യേക സെല്ല് അനുവദിച്ചത്.
അതേസമയം പിസി ജോര്‍ജ്ജിന്റെ ഫുഡ് മെനു കേട്ട് മലയാളികള്‍ ഞെട്ടി നില്‍ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന് പ്രത്യേക ഭക്ഷംമൊന്നുമില്ല മറ്റു തടവുകാര്‍ക്കു നല്‍കുന്ന ഭക്ഷണം തന്നെയാണ് പി.സി.ജോര്‍ജിനും നല്‍കിയത്.
ഉച്ചയ്ക്ക് ജയില്‍ ഭക്ഷണമായ ചോറ്, സാമ്പാര്‍, അവിയല്‍, തൈര് എന്നിവയായിരുന്നു പിസിക്ക് നല്‍കിയത്. വൈകിട്ടു ചായയും നല്‍കി. രാത്രി അഞ്ച് ചപ്പാത്തിയും കുറുമ കറിയും ജോര്‍ജിന്റെ റൂമില്‍ എത്തിച്ചു. എന്തായാലും പുറത്തുള്ളപ്പോള്‍ പോലും അദ്ദേഹത്തിന് ഇത്രയും നല്ല ഭക്ഷണം കിട്ടിക്കാണില്ല എന്നൊരു അടക്കം പറച്ചിലും ചിലര്‍ക്കിടയിലുണ്ട്.
മാത്രമല്ല ഈ സെല്ലില്‍ ആശുപത്രി സൗകര്യങ്ങള്‍, ബെഡ്, കസേര, ഡസ്‌ക് എന്നീ സൗകര്യങ്ങളും ഉണ്ട്. മാത്രമല്ല ഉറങ്ങുമ്പോള്‍ ശ്വാസ തടസം ഉണ്ടാകാതിരിക്കുന്നതിനുള്ള ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കാന്‍ ജോര്‍ജിനു അനുമതി നല്‍കിയിട്ടുണ്ട്. വായനയ്ക്കായി ജോര്‍ജിന് മാഗസിനുകള്‍ നല്‍കിയിട്ടുണ്ട്. ആശുപത്രി സെല്ലില്‍ ലഭിക്കും. ഇത്രയും സൗകര്യങ്ങളാണ് ജയിലിലുള്ളത്.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ റിമാന്റിലായ പി സി ജോര്‍ജിനെ ജില്ലാ ജയിലില്‍ നിന്നും വ്യാഴാഴ്ച അഞ്ചു മണിയോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. അഡ്മിഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജോര്‍ജിനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ഐ ജി ലക്ഷ്മണയും എം.വി ജയരാജനും ബാലകൃഷ്ണപിള്ളയും കിടന്ന അതേ റൂമില്‍ തന്നെയാണ് പി സിയും ഇപ്പോഴുള്ളത്.
അതേസമയം വിദ്വേഷപ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന പിസി ജോര്‍ജ് നല്‍കിയ ജാമ്യ ഹര്‍ജി അടക്കം മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ആദ്യം പരിഗണിക്കുക എന്നാണ് വിവരം. ഇതേ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുന്‍ക്കൂര്‍ ജാമ്യ ഹര്‍ജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്കും പരിഗണിക്കും.
അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജിനെതിരെ നേരത്തെ ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോര്‍ജിന്റെ പ്രസംഗം വന്‍ വിവാദത്തിലായിരുന്നു.
153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോര്‍ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്. ഇതോടെ ജാമ്യ വയവസ്ഥ ലംഘിച്ച പിസിക്ക് കുരുക്ക് മുറുകുകയായിരുന്നു.
https://www.facebook.com/Malayalivartha