40 വർഷമായി കൈവശമുള്ള ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൃഹനാഥനു കെഐപി നോട്ടിസ്; പട്ടയം നൽകുന്നതിനു വേണ്ടി സർവേ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് കെഐപിയുടെ നോട്ടിസ്; എന്ത് ചെയ്യണമെന്നറിയാതെ ദമ്പതികൾ

നടുമുരുപ്പ് മണ്ണായിക്കോണം പാടത്തു കാലായിൽ അൻസാരി മൻസിലിൽ ഇസ്മയിലിനാണു ഒരു ദിവസം ഒരു നോട്ടിസ് വന്നു. ആ നോട്ടീസിൽ പറഞ്ഞിരുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടാക്കിയത് വല്ലാത്തൊരു ആഘാതമാണ്. 40 വർഷമായി കൈവശമുള്ള ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗൃഹനാഥനു കെഐപി നോട്ടിസ് നൽകിയത്. പട്ടയം നൽകുന്നതിനായി സർക്കാർ അളന്നു തിട്ടപ്പെടുത്തിയ ഭൂമിയാണത്.
അനധികൃതമായി കെഐപിയുടെ വസ്തുവിൽ സ്ഥാപിച്ച ബങ്ക് പൊളിച്ചു നീക്കണമെന്ന ആവശ്യവും അവർ ശക്തമാക്കിയിരിക്കുകയാണ്. തെന്മല ഒറ്റക്കല്ലിൽ നിന്നും അഷ്ടമുടി കായലിൽ ചേരുന്ന ഇടത്-വലതുകര കനാലുകളുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിനാളുകൾ വീട് നിർമിച്ചു താമസിക്കുകയാണ്. ഇവർക്കു പട്ടയം നൽകുന്നതിനു വേണ്ടി സർവേ നടപടികൾ പുരോഗമിക്കുകയായിരുന്നു.
അതിനിടയിലാണ് കെഐപിയുടെ നോട്ടിസ് നൽകിയിരിക്കുന്നത്. 7 ദിവസത്തിനകം സ്വന്തമായി പൊളിച്ചു നീക്കിയിരിക്കണമെന്നും പറഞ്ഞിരിക്കുകയാണ്. ഇല്ലെങ്കിൽ ജലസേചന പദ്ധതി നിയമപ്രകാരം നീക്കം ചെയ്യുമെന്നും നഷ്ടം ഈടാക്കുമെന്നും നോട്ടിസിൽ പറഞ്ഞിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരായിരുന്നു പട്ടയം നൽകുക എന്ന തീരുമാനം. ആദ്യമെടുത്തത്. കൈവശ ഭൂമിയിലെ 3 സെന്റ് വസ്തുവിനു പട്ടയം നൽകാനായിരുന്നു ഇങ്ങനെ ചെയ്തത് .
എൽഡിഎഫ് സർക്കാർ ഇത് 10 സെന്റ് ആയി ഉയർത്തുകയും ചെയ്തു.എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. കനാൽ പുറമ്പോക്ക് പട്ടയ പ്രക്ഷോഭ സമിതിയും മറ്റു സംഘടനകളും മന്ത്രിമാരെ നേരിൽ സന്ദർശിച്ചു നിവേദനങ്ങൾ കൈമാറി. പക്ഷേ നടപടി മരവിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളത്. താൽക്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്നു നോട്ടിസ് കിട്ടി. അതോടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന മറ്റുള്ളവരും ആശങ്കയിലായിരിക്കുകയാണ്.
കനാൽ പുറമ്പോക്കിൽ താമസിക്കുന്നത് മറ്റു വഴികളില്ലാതെ കുടിയേറിയവരാണ്. വനം-റവന്യു ഭൂമിയിൽ നിന്നു കനാലിനു വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങളിൽ കനാൽ നിർമാണ ശേഷം അധികം വന്ന സ്ഥലത്താണു കുടിയേറിയവർ ഇപ്പോൾ താമസിക്കുന്നത്. കനാലിനു വേണ്ടി സ്വന്തം ഭൂമി വിട്ടു നൽകിയവരെ പല ഭാഗങ്ങളിലായി ഇത്തരം ഭൂമിയിൽ പുനരധിവസിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കുടിയേറിയവർക്കും പുനരധിവസിപ്പിച്ചവർക്കും ഇതുവരെയും പട്ടയം ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha