അനന്തപുരി വിദ്വേഷ പ്രസംഗക്കേസ്... പി. സി. ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു, കസ്റ്റഡി അപേക്ഷ 30 ന് പരിഗണിക്കും

അനന്തപുരി തീര്‍ത്ഥപാദ മണ്ഡപത്തിലെ ഹിന്ദു മഹാ സമ്മേളന പ്രസംഗ കേസില്‍ പ്രതിയായ പി. സി. ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തത്.
തുടര്‍ന്ന് പ്രതിയെ തങ്ങള്‍ക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനായി പ്രൊഡക്ഷന്‍ വാറണ്ട് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ 30 ന് പരിഗണിക്കും. ഫോര്‍ട്ട് പോലീസ് അസി.കമ്മീഷണര്‍ സമര്‍പ്പിച്ചു.
മജിസ്‌ട്രേട്ട് എ .അനീസയുടെ ചേംബറില്‍ ഹാജരാക്കിയ പ്രതിയോട് പോലിസിനെക്കുറിച്ച് പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പി സി യുടെ മറുപടി. പി സി യുടെ ജാമ്യം കോടതി ബുധനാഴ്ച റദ്ദാക്കിയിരുന്നു. തുടര്‍ന്ന് വെണ്ണല പ്രസംഗ കേസില്‍ പാലാരിവട്ടം സ്റ്റേഷനില്‍ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉത്തരവ് പ്രകാരം ഹാജരായ പി.സിയെ അവിടെ ചെന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അനന്തപുരി പ്രസംഗക്കേസില്‍ മെയ് 1ന് മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് നല്‍കിയ ജാമ്യം റദ്ദാക്കി ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ മജിസ്‌ട്രേട്ട് എ. അനീസ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രസംഗം ആവര്‍ത്തിക്കരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് സമാന സ്വഭാവമുള്ള കേസില്‍ വീണ്ടും പ്രതിയായതിനാലാണ് ജാമ്യം നല്‍കിയ അതേ കോടതി ജാമ്യം റദ്ദാക്കിയത്.
ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയിലാണ് ഉത്തരവ്. പി.സി. ജോര്‍ജ് എറണാകുളം വെണ്ണല ശിവക്ഷേത്ര സപ്താഹ യജ്ഞ പ്രസംഗ സി ഡി കോടതിയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിച്ചു. അടച്ചിട്ട കോടതി മുറിയില്‍ ഇന്‍ ക്യാമറ നടപടിയിലൂടെയാണ് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഹൈടെക് സെല്‍ ഉദ്യോഗസ്ഥര്‍ ഹാജരായി വീഡിയോ പ്രദര്‍ശിപ്പിച്ചത്.
എറണാകുളം വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ പ്രസംഗ സി ഡി കോടതിയില്‍ പ്രദര്‍ശിപ്പിക്കാനും മജിസ്‌ട്രേട്ട് എ .അനീസ ഹൈടെക് സെല്ലിനും ഫോര്‍ട്ട് പോലീസിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
കിഴക്കേക്കോട്ട വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ പി 'സി യ്ക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. 23 ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ച് ഉള്ളടക്കം കണ്ട ശേഷം ജാമ്യം റദ്ദാക്കണമോ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമോയെന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അതേ സമയം പി. സി യുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അവര്‍ത്തിച്ചു. എന്നാല്‍ പ്രതിക്ക് മത വികാരം വ്രണപ്പെടുത്തണമെന്നോ ലഹളയുണ്ടാക്കണമെന്നോയെന്ന യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും പ്രതിയുടെ പ്രസംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് യാതൊരു വര്‍ഗ്ഗീയ ലഹളയുമുണ്ടായിട്ടില്ലെന്നും ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും അതിനാല്‍ ജാമ്യം റദ്ദാക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
https://www.facebook.com/Malayalivartha