സ്വാമി ഗംഗേശാനന്ദ കേസ്... കുറ്റപത്രം സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ക്രൈംബ്രാഞ്ച് വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, 2017ല്‍ നടന്ന സംഭവത്തിന് 2020 മുതല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഷോ കോസ് നോട്ടീസില്‍ കോടതി നേരിട്ട് വിളിച്ചു വരുത്തുകയായിരുന്നു

2017 - ല്‍ പേട്ട കണ്ണമ്മൂലയില്‍ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ക്രൈംബ്രാഞ്ച് വിശദീകരണം ബോധിപ്പിച്ചു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായാണ് വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2017ല്‍ നടന്ന സംഭവത്തിന് 2020 മുതല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഷോ കോസ് നോട്ടീസില്‍ കോടതി നേരിട്ട് വിളിച്ചു വരുത്തുകയായിരുന്നു.
കേസന്വേഷണ നിരീക്ഷണ ഹര്‍ജിയില്‍ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കി പീരിയോഡിക്കല്‍ റിപ്പോര്‍ട്ട് വിളിച്ചു വരത്തവേ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ 2 മാസം വേണമെന്ന് തുടര്‍ച്ചയായി ക്രൈംബ്രാഞ്ച് സമാന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു.
തുടര്‍ച്ചയായി കേസന്വേഷണ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2020 മുതല്‍ സമയം തേടുകയായിരുന്നു. എഫ് എസ് എല്‍ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബോധിപ്പിച്ചു.
സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന ഹരികുമാര്‍ , പെണ്‍കുട്ടി , അയ്യപ്പദാസ് , മനോജ് മുരളി , അജിത് കുമാര്‍ , അഡീ.ഡി ജി പി ബി.സന്ധ്യ എന്നിവരെ എതിര്‍ കക്ഷികളാക്കി 2020 ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2017ല്‍ പേട്ട കണ്ണമ്മൂലയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടി കോടതിയില്‍ നേരിട്ടു ഹാജരായി അപ്രകാരം മൊഴി നല്‍കിയിട്ടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചു. സംഭവത്തില്‍ എഡിജിപി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഗംഗേശാനന്ദ മുമ്പ് ഡി ജി പി യ്ക്ക് പരാതി നല്‍കിയിരുന്നു.
" f
https://www.facebook.com/Malayalivartha