ടൗൺ ബൈപാസിന് വേണ്ടി വീട് ഒഴിഞ്ഞു കൊടുത്തു; പ്രതിഫലമായി കിട്ടിയത് രണ്ടേകാൽ ലക്ഷം രൂപ; ഈ പണം കൊണ്ട് എവിടെ സ്ഥലം വാങ്ങി വീടു വയ്ക്കും? ഗതിക്കേടിലായി അംഗപരിമിതയും വിധവയുമായ വീട്ടമ്മ

വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ സ്വന്തമായ ഒരു വീട് മറ്റൊരു നല്ലകാര്യത്തിനു വേണ്ടി വിട്ടു കൊടുത്തിട്ടും അതിന് തക്കതായ പ്രതിഫലം ലഭിക്കാതെ വലയുകയാണ് എടപ്പാട്ടുമുക്കിൽ രാധാമണി ഐസക് (60) എന്ന വീട്ടമ്മ .
വീട് ഒഴിയുന്നതിനായിട്ട് ആകെ കിട്ടിയതു രണ്ടേകാൽ ലക്ഷം രൂപയാണ്. ഈ പണം കൊണ്ട് എവിടെ സ്ഥലം വാങ്ങി വീടു വയ്ക്കുമെന്ന നിർണ്ണായക ചോദ്യം ഈ വീട്ടമ്മ ഉന്നയിക്കുന്നുണ്ട്. ടൗൺ ബൈപാസിന് വേണ്ടിയാണ് വീട് ഒഴിയുന്നത്. കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് അംഗപരിമിതയും വിധവയുമായ രാധാമണി താമസിക്കുന്നത്.
എഎം റോഡിൽ പുളിനാട്ട് ലൈനിൽ കനാൽ ബണ്ട് റോഡരികിലാണ് താമസിക്കുന്നത്. 16 വർഷമായി അവിടെ തന്നെയാണ് താമസം. ഏക മകളെ വിവാഹം കഴിച്ച് അയച്ചു. വീട്ടിൽ ഒറ്റയ്ക്ക് ഉള്ള രാധാമണിക്ക് വിധവ പെൻഷനും സമീപ വീടുകളിൽ ഇടയ്ക്കു വീട്ടുവേലയ്ക്കു പോകുമ്പോൾ കിട്ടുന്നതുമാണു വരുമാന മാർഗ്ഗം.
സർക്കാരിന്റെ ഏതെങ്കിലും ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും അനുവദിക്കണമെന്ന ആവശ്യം രാധാമണി ഉന്നയിച്ചിരുന്നു. പദ്ധതിക്ക് വേണ്ടി ഒഴിഞ്ഞ് കൊടുക്കുന്നതിൽ തടസ്സങ്ങളില്ല. പക്ഷേ അനുയോജ്യമായ പുനരധിവാസം സർക്കാർ ഒരുക്കണമെന്നാണ് രാധാമണി പറയുന്നത്.
3 സെന്റും വീടും മാത്രമേ രാധയ്‌ക്കുള്ളൂ. കനാൽ പുറമ്പോക്കാണ്. അതുകൊണ്ട് വളരെ കുറഞ്ഞ നഷ്ടപരിഹാരമേ രാധാമണിക്ക് കിട്ടിയുള്ളൂ. രണ്ടാഴ്ച മുന്നേ നഷ്ടപരിഹാരമായി രണ്ടേകാൽ ലക്ഷം രൂപ കിട്ടിയിരുന്നു. ഈ തുക കൊണ്ട് വീടോ സ്ഥലമോ വാങ്ങാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, കലക്ടർ, എംഎൽഎ എന്നിവർക്കു പരാതി നൽകി. പക്ഷേ ഇത് വരെ നടപടി ഉണ്ടായില്ല. ഒട്ടും മനുഷത്വപരമല്ലാത്ത കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha