നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.... അതിജീവിതയുടെ ഹര്‍ജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാനായി സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്., ബുധനാഴ്ച ഹര്‍ജി പരിഗണനയില്‍

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.... അതിജീവിതയുടെ ഹര്‍ജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാനായി സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്., ബുധനാഴ്ച ഹര്‍ജി പരിഗണനയില്‍
ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപിച്ചായിരുന്നു നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അന്വേഷണം പൂര്‍ത്തീകരിക്കാനായി മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കുന്ന ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തുന്നുണ്ട്. ഈ മാസം 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്.
ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന്. ഓഡിയോ-വീഡിയോ തെളിവുകളില്‍ ലഭിച്ചിരിക്കുന്ന ഫൊറന്‍സിക് പരിശോധനാഫലം അടിസ്ഥാനമാക്കി ഇനിയും ചോദ്യംചെയ്യല്‍ നടത്തേണ്ട ആവശ്യമുണ്ട്.
ഉന്നത ഇടപെടല്‍കൊണ്ട് അന്വേഷണം ഇടയ്ക്ക് മന്ദഗതിയിലായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തയ്യാറാക്കിയ പട്ടികയിലുള്ള പലരെയും ചോദ്യംചെയ്തിരുന്നില്ല.മാത്രവുമല്ല കിട്ടിയ തെളിവുകള്‍വെച്ച് കേസന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയായിരുന്നുവെന്നും പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി നേരിട്ട് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തത്.
അതേസമയം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നടിയുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിച്ചശേഷമാണ് അന്വേഷണത്തിന് കൂടുതല്‍ സമയം തേടുന്നത്.
"
https://www.facebook.com/Malayalivartha