ഒരു കാരണവും ഇല്ലാതെയാണ് അയാള്‍ ചീത്ത പറഞ്ഞതും മൂക്കിനിടിച്ചതും; സിഗ്‌നലിട്ടില്ലെന്ന് പറഞ്ഞ്, കാര്‍ മുന്നോട്ടെടുക്കാന്‍ സമ്മതിക്കാതെ തടഞ്ഞുവെച്ചായിരുന്നു അതിക്രമം! ഒന്നേ പറയാനുള്ളൂ... ഇനിയാരെയും ഇങ്ങനെ ഉപദ്രവിക്കരുതേ... വനിതാ ഡോക്ടര്‍ക്കെതിരെ പരാക്രമം

കഴിഞ്ഞ ദിവസം വനിതാ ഡോക്ടര്‍ക്കെതിരെ നടുറോഡിൽ പരാക്രമം ഉണ്ടായി. രാമനാട്ടുകരയിലെ വീട്ടില്‍നിന്ന് മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്സിലേക്ക് പോകവെയായിരുന്നു സംഭവം. ഇതെക്കുമുറിച്ച് ഡോക്ടർ പറഞ്ഞത് ഇങ്ങനെ; ഒരു കാരണവും ഇല്ലാതെയാണ് അയാള്‍ ചീത്ത പറഞ്ഞതും മൂക്കിനിടിച്ചതും. സിഗ്‌നലിട്ടില്ലെന്ന് പറഞ്ഞ്, കാര്‍ മുന്നോട്ടെടുക്കാന്‍ സമ്മതിക്കാതെ തടഞ്ഞുവെച്ചായിരുന്നു അതിക്രമം...' മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലെ വനിതാ ഡോക്ടര്‍ക്കാണ് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടിവന്നത്.
എന്നാൽ മൂക്കിനേറ്റ മുറിവിനെക്കാള്‍ കുറച്ചുനേരംകൊണ്ട് പട്ടാപ്പകല്‍ അയാള്‍ കാണിച്ചുകൂട്ടിയ കാര്യങ്ങളാണ് ഡോക്ടര്‍ക്ക് ആഘാതമുണ്ടാക്കിയിരിക്കുന്നത്. രാമനാട്ടുകരയിലെ വീട്ടില്‍നിന്ന് മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്സിലേക്ക് പോവുകയായിരുന്നു ഡോക്ടര്‍. രാത്രിയിലായിരുന്നു ഡ്യൂട്ടി ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം.
''ഡ്രൈവിങ് ശരിയല്ല, സിഗ്‌നല്‍ ഇട്ടില്ലെന്ന് പറഞ്ഞാണ് തെറിവിളിക്കാന്‍ തുടങ്ങിയത്. കാര്‍ വേഗംകുറച്ച് അരികിലേക്ക് നീങ്ങുകയായിരുന്നു. അയാള്‍ക്ക് ഇഷ്ടപ്പെട്ട് കാണില്ല. അയാളുടെ വാഹനം കാറിന് കുറുകെ ഇട്ട് ഇറങ്ങിവന്നു. വണ്ടി പിന്നിലേക്ക് എടുത്തപ്പോള്‍ ഹെല്‍മെറ്റുകൊണ്ട് കാറിന്റെ ചില്ലിനടിക്കാന്‍ ആഞ്ഞു. പൊട്ടിക്കുമെന്ന് പറഞ്ഞു. അപ്പോഴാണ് ചില്ലു തുറന്നത്. എനിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. ഫോണില്‍ വീഡിയോ എടുക്കാന്‍ നോക്കി. അത് തടഞ്ഞപ്പോഴാണ് രണ്ട് കൈയും ഉപയോഗിച്ച് ഇടിച്ചത്...''- ഡോക്ടര്‍ പറയുന്നു. അവര്‍ കൂട്ടിച്ചേര്‍ക്കുന്നു, ''ഒന്നേ പറയാനുള്ളൂ... ഇനിയാരെയും ഇങ്ങനെ ഉപദ്രവിക്കരുതേ...''
അതേസമയം ചാവി കൊണ്ടായിരിക്കും കുത്തിയതെന്നാണ് കരുതുന്നത്. മൂക്കിലെ മുറിവില്‍നിന്ന് നിറയെ ചോര വരുന്നുണ്ടായിരുന്നു. അതുവഴി വന്ന സ്പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. സിന്ധുവാണ് ഡോക്ടറെ സഹായിച്ചത് പോലും.
''ഒരു സ്ത്രീയോട് തട്ടിക്കയറുന്നത് കണ്ടപ്പോഴാണ് വാഹനം നിര്‍ത്തി നോക്കിയത്. അയാള്‍ അവരുടെ മുഖത്ത് ഇടിക്കുന്നതാണ് കണ്ടത്. ഉടനടി അയാള്‍ വാഹനവുമെടുത്ത് പോയി...''- സിന്ധു വ്യക്തമാക്കി.
കൂടാതെ അപ്പോഴേക്കും എത്തിയ നാട്ടുകാര്‍ അതുവഴി വന്ന പോലീസ് വാഹനത്തിന് കൈകാണിക്കുകയുണ്ടായി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ വാഹനമായിരുന്നു അത്. അതിലാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴാണ് ഡോക്ടറാണെന്ന കാര്യം മനസ്സിലായതും.
അതേസമയം പട്ടാപ്പകല്‍ ഇത്തരത്തില്‍ അതിക്രമം കാണിച്ചതിന്റെ ആഘാതത്തിലാണ് ഡോക്ടറും കുടുംബവും. അതിക്രമം കാണിച്ചയാളുടെ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പോലീസിന് ലഭിക്കുകയുണ്ടായി. പ്രതി ഉമ്മളത്തൂര്‍ സ്വദേശിയായ അമ്പത്തിരണ്ടുകാരനാണെന്ന് മനസ്സിലായിട്ടുമുണ്ട്. ഇയാള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ കെ. സുദര്‍ശന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha