ശാസ്തമംഗലത്ത് യുവതിയെ അതിക്രൂരമായി ഉപദ്രവിച്ച് ബ്യൂട്ടി പാർലർ ഉടമയുടെ തോന്ന്യാസം; വള മോഷ്ടിച്ചെന്നാരോപിച്ച് ചെരുപ്പൂരി അടിക്കുകയും തറയിൽ തള്ളിയിട്ട് മർദിക്കുകയും ചെയ്തു; സംഭവത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്! കൊടുംക്രൂരതയിൽ പകച്ച് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച മധുവിനെ മറക്കാത്ത കേരളം

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കുറച്ച് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ച മധുവിനെ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം കേരളം അത്ര പെട്ടെന്ന് മറന്നിട്ടില്ല. അതിനിടയിൽ ഇതാ ആ സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം ശാസ്തമംഗലത്ത് പട്ടാപ്പകൽ യുവതിയെ അതിക്രൂരമായി ഉപദ്രവിച്ച് ബ്യൂട്ടി പാർലർ ഉടമ. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
മോഷണം ആരോപിച്ചായിരുന്നു ക്രൂരമായ മർദ്ദനം നടത്തിയത്. ചെരിപ്പ് ഊരി അടിക്കുകയും ചെയ്തു. ശാസ്തമംഗലത്ത് ഒരു ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്. മരുതംകുഴി സ്വദേശിയായ യുവതിക്കാണ് മര്‍ദനമേറ്റത്. മര്‍ദ്ദനമേറ്റ് സ്ത്രീ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.വള മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം നേരിടേണ്ടി വന്നത്. . മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മ്യൂസിയം പൊലീസ് കേസെടുത്തു.
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരാണ് യുവതി വള മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ സ്ത്രീ ഉറക്കെ നിലവിളിക്കുന്നുണ്ട്. ആ വിഡിയോ അത്രമേൽ ഹൃദയ ഭേദകമാണ്. ആക്രമണത്തിൽ ആ സ്ത്രീയുടെ കയ്യിലിരിക്കുന്ന ചില വസ്തുക്കൾ തറയിൽ വീഴുന്നതും അത് പെറുക്കി എടുക്കാൻ ശ്രമിക്കുന്നതും ബ്യൂട്ടി പാർലർ ഉടമ ചെരിപ്പൂരി അടിച്ചതുമെല്ലാം വ്യക്തമായി കാണാവുന്ന കാര്യങ്ങളാണ്.
ബ്യൂട്ടി പാര്‍ലറിലെത്തി യുവതി തങ്ങളെ പ്രകോപിച്ചു. അതുകൊണ്ടാണ് മര്‍ദിച്ചതെന്നാണ് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാർ നൽകിയിരിക്കുന്ന വിശദീകരണം. ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ യുവതി കൈയ്യിലെടുക്കുകയും ശല്യം ചെയ്യുകയുമുണ്ടായി. ഇതാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് അവർ പറയുന്ന വാദം. സത്യാവസ്ഥ എന്തുതന്നെയായാലും ആരെയും ഇത്തരത്തിൽ ഉപദ്രവിക്കാനുള്ള അവകാശം ഒരു ആൾക്കും ഇല്ല. ഇവർക്ക് ആരാണ് തല്ലാനുള്ള അധികാരം കൊടുത്തത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha