കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി... കോഴിക്കോട് രാവിലെ ബെംഗളൂരുവില്‍ നിന്നെത്തിയ ബസാണ് കുടുങ്ങിയത്

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി... കോഴിക്കോട് രാവിലെ ബെംഗളൂരുവില്‍ നിന്നെത്തിയ ബസാണ് കുടുങ്ങിയത്.
വീണ്ടും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തേണ്ട ബസാണ് കുടുങ്ങിയത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇത്തരത്തില്‍ സംഭവിച്ചത്.
സാധാരണയായി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തന്നെ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിനും മറ്റും ഏറെ പ്രയാസകരമാണ്. തൂണുകള്‍ക്കിടയില്‍ ബസ് കുടുങ്ങിയതോടെ ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി. മറ്റൊരു ബസ് ഏര്‍പ്പാടാക്കി .
നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. 2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി ഓ ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണി ചെയ്തത്.
ആയിരകണക്കിന് യാത്രക്കാര്‍ ദിവസവും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ബസുകള്‍ നേരാവണ്ണം പാര്‍ക്ക് ചെയ്യാനോ യാത്രകാര്‍ക്ക് ബസുകളില്‍ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല മാത്രവുമല്ല അശാസ്ത്രീയമായ നിര്‍മാണം മൂലം നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha