ഒരു പ്രണയദിനത്തിലാണ് ഞങ്ങൾ കണ്ടുമുട്ടിയത്; ധനുഷിന്റെ ഭാര്യയുടെ സൃഹൃത്തായിരുന്നു ദർശന; പ്രണയിച്ചെങ്കിലും വിവാഹ ജീവിതത്തില്‍ ചില താളപ്പിഴകള്‍ സംഭവിച്ചു; അത് തന്നെ ബാധിച്ചു; പക്ഷേ, അത് അതിന്റേതായ രീതിയിലങ്ങ് പോവും; മക്കളുടെ കാര്യത്തില്‍ ഞങ്ങള്‍ ആ തീരുമാനമെടുത്തു; കുടുംബാംഗങ്ങള്‍ അതിനെ സെന്‍സിറ്റീവായാണ് കാണുന്നത്; വളരെ ഒളിച്ചാണ് ചില കാര്യങ്ങൾ ചെയ്യുന്നത്; വിവാഹ മോചനത്തെ കുറിച്ച് തുറന്നടിച്ച് വിജയ് യേശുദാസ്

ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ മകൻ വിജയ് യേശുദാസിന്റെ വിവാഹമോചനം കഴിഞ്ഞു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അധികമാരും അറിഞ്ഞിട്ടില്ലാത്ത ഈ വിവാഹമോചന വാർത്ത ഇപ്പോൾ ഉറപ്പിക്കാവുന്ന തരത്തിൽ പുറത്ത് വരികയാണ്. ഇരുവരും വിവാഹമോചിതരായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോൾ ഇതേ കുറിച്ച് കൂടുതൽ പ്രതികരണം ഇവർ നടത്തിയില്ല.
അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിജയ് യേശുദാസ് വെളിപ്പെടുത്തിയത്. പ്രണയവിവാഹമായിരുന്നു വിജയിയുടേത്. 2002-ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്യും ദര്‍ശനയും കണ്ടുമുട്ടിയത്. 2007 ജനുവരി 21-ന് ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വിവാഹജീവിതത്തില്‍ ചില താളപ്പിഴകള്‍ സംഭവിച്ചു. അത് തന്നെ ബാധിച്ചു.
പക്ഷേ, അത് അതിന്റേതായ രീതിയിലങ്ങ് പോവും. പക്ഷേ മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ച് ഉണ്ടായിരിക്കും. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുകയാണ്. കുടുംബാംഗങ്ങള്‍ അതിനെ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടുന്നില്ല.
അത് അവരുടെ വിഷമം കൊണ്ടാണെന്നും വിജയ് പറഞ്ഞു. അതുകൊണ്ടൊക്കെ വളരെ ഒളിച്ചാണ് ചില കാര്യങ്ങൾ ചെയ്യുന്നത്. ധനുഷിന്റെ ഭാര്യയും തന്റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. ഭാര്യമാര്‍ വഴിയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഇപ്പോള്‍ ആ ബന്ധമൊക്കെ എന്തായി എന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വിജയ് പറഞ്ഞു.
https://www.facebook.com/Malayalivartha