വീഡിയോ കണ്ട പോലീസ് സടകുടഞ്ഞ് എഴുന്നേറ്റു.. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വന്‍തിരിച്ചടി! മുദ്രാവാക്യം വിളിച്ച കുട്ടിക്കൊപ്പം ഉണ്ടായിരുന്ന 24 പേരെ കൂടെ പൊക്കി; ഇനി കുട്ടിയും അച്ഛനും ഉടന്‍ പുറത്തേക്ക് വരേണ്ടിവരും?

മഹാറാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് കുരുക്ക് മുറുകുന്നു. 24 പേരെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ കൂടെ നിന്ന് മുദ്രാവാക്യം വിളിച്ചവരെയാണ് പേലീസ് കസ്റ്റഡിയിലെടുത്തത്. ദൃശ്യങ്ങള്‍ കണ്ടാണ് 24 പോരെ പോലീസിപ്പോള്‍ പൊക്കിയിരിക്കുന്നത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. റാലി നടത്തിയ സംഘടകര്‍ക്കാണ് പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും അതിനാല്‍ സംഘാടകര്‍ക്കെതിരെ നടപടി വേണം എന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാത്രമല്ല ഒരാള്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കേസ് എടുക്കാമെന്നും റാലിക്കെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പരാമര്‍ശിച്ചു. കൂടാതെ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അതേസമയം ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുട്ടിയേയും പിതാവിനെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ഊര്‍ജിത ശ്രമം പോലീസ് നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഇപ്പോള്‍ ഒളിവിലാണ്.
മാത്രമല്ല കുടുംബത്തിന് ഒളിവില്‍ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയില്‍ നിന്ന് കിട്ടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഈരാറ്റുപേട്ടയിലേക്കും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം ചില ഞെട്ടിക്കുന്ന വിവരങ്ങളും ഈ കുടുംബത്തെ കുറിച്ച് പുറത്തുവരുന്നുണ്ട്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും പിതാവ് കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു.
എന്തായാലും ഈ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ 24 പേരാണ് കസ്റ്റഡിയിലായിട്ടുള്ളത്. അതേസമയം നേരത്തെ കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശിയായ അന്‍സാറിനെ പൊലീസ് പിടികൂടിയിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ആളാണ് അന്‍സാര്‍.
വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്നാണ് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ഹിന്ദു ക്രിസ്ത്യന്‍ മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായും മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha