പി.വി.അന്‍വര്‍ എംഎല്‍എയ്ക്കൈതിരായ ക്വാറി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി... പരാതിക്കാരനും ക്വാറി ഉടമയ്ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചു, പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി നാളെയെടുക്കും, അന്‍വറുമായി നടത്തിയ ഇടപാടിന്റെ രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം

പി.വി.അന്‍വര്‍ എംഎല്‍എയ്ക്കൈതിരായ ക്വാറി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പരാതിക്കാരനും ക്വാറി ഉടമയ്ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചു.
ക്വാറി ഇടപാടുമായി ബന്ധപെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്. പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി നാളെയെടുക്കും. ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക. അന്‍വറുമായി നടത്തിയ ഇടപാടിന്റെ രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം .
ക്വാറി ബിസിനസില്‍ പങ്കാളിയാക്കണമെന്നാവശ്യപ്പെട്ട് പി.വി.അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തതിന് മഞ്ചേരി പോലീസ് 2017ല്‍ അന്‍വറിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























