പെൺകുട്ടി വെള്ള നിറമുള്ള വസ്തു കഴിക്കുന്നത് കണ്ടു...! മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്, ഒടുവിൽ ശാസ്ത്രീയ പരിശോധനയിൽ സത്യം പുറത്ത്, ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തൽ

എറണാകുളത്ത് ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ മാരക മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തൽ. എവിടെ നിന്നാണ് പെൺകുട്ടിക്ക് ലഹരി വസ്തുക്കൾ ലഭിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്.ശാസ്ത്രീയ പരിശോധനയിലാണ് പെൺകുട്ടിക എംഡിഎംഎ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചത്.
ഖത്തറിലേക്ക് പോകുന്നതിന്റെ മെഡിക്കൽ പരിശോധനയ്ക്കായി മെയ് 27നാണ് കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തുന്നത്. മെഡിക്കൽ പരിശോധന പൂർത്തായ ശേഷം സുഹൃത്തുക്കളിൽ ഒരാൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറുന്നത്.
തുടർന്ന് പുരുഷ സുഹൃത്തുക്കളുടെ സഹായം തേടി ഒരു ലോഡ്ജിൽ മുറിയെടുത്തു. പിന്നീട് മറ്റൊരു ലോഡ്ജിലേക്ക് വീണ്ടും മാറുകയായിരുന്നു. ഇതിന് ശേഷം കൂടെയുണ്ടായിരുന്ന പെൺകുട്ടി വെള്ള നിറമുള്ള വസ്തു കഴിക്കുന്നത് കണ്ടുവെന്ന് പറയുന്നുണ്ട്.
പക്ഷേ പെൺകുട്ടികളുടെ മൊഴി പൊലീസുകാർ വിശ്വാസത്തിലെടുത്തിരുന്നില്ല. ലഹരി ഉപയോഗിച്ചതിന് പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, തീവ്ര പരിചരണ വിഭാഗത്തിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























