ഡോക്ടർമാർക്ക് കൂടി നാണക്കേട് ഉണ്ടാകരുത്! ബ്ലെസ്‌ലിയെയും ബ്ലെസ്‌ലിയുടെ ആരാധകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള റോബിന്റെ വീഡിയോയ്ക്ക് പിന്നാലെ വിമര്ശിച്ച് ചെകുത്താൻ...

ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ ബ്ലെസ്‌ലിയെയും ബ്ലെസ്‌ലിയുടെ ആരാധകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ റോബിൻ പുറത്തുവിടുകയുണ്ടായി. ഈ വീഡിയോയെ ട്രോളുകയാണ് ബ്ലോഗർ കൂടിയായ ചെകുത്താൻ. ഡോക്ടർമാർക്ക് കൂടി നാണക്കേട് ഉണ്ടാകരുതെന്ന് ചെകുത്താൻ റോബിനോട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ പെരുമാറുന്നത് വ്യക്തിത്ത്വമില്ലായ്മയാണെന്ന് ചെകുത്താൻ വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ ദിൽഷയോട് ബ്ലെസ്‌ലിയെ സൂക്ഷിക്കണമെന്നും ഒറ്റയ്ക്ക് ബാത്രൂം ഏരിയയിലേക്ക് പോകരുതെന്നുമെല്ലാം റോബിൻ ഉപദേശിക്കുന്ന വീഡിയോയ്ക്ക് വലിയ രീതിയിൽ ട്രോളാണ് ലഭിച്ചിരിക്കുന്നത്. ബ്ലെസ്‌ലിയുടെ ആരാധകരെയും റോബിനെയും വിമർശിച്ച് ഉബൈദ് ഇബ്രാഹിം പങ്കുവെച്ച ട്രോൾ വീഡിയോയും വൈറലായി മാറിയിരുന്നു. ബ്ലെസി തന്റെ സഹോദരൻ ആയിരുന്നു എന്നും എന്നാൽ ദിൽഷയോട് അപമര്യാദയായി പെരുമാറിയതുകൊണ്ടുമാണ് ഇങ്ങനെ പറയുന്നത് എന്നുമാണ് റോബിൻ ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ പുറത്തായിരുന്നെങ്കിൽ ‘അടിച്ച് മൂക്കാമണ്ട കലക്കിയേനെ’ എന്ന റോബിന്റെ രൂക്ഷ വിമർശനം ബ്ലെസ്‌ലിയുടെ ആരാധകർക്ക് കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതിനേയും ഉബൈദിന്റെ ട്രോളിലൂടെ കളിയാക്കുന്നുമുണ്ട്. ബിഗ് ബോസ് വീടിനുള്ളിൽ ഉള്ളതിനേക്കാൾ സംഘർഷ ഭരിതമാണ് പുറത്തെ അവസ്ഥയെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്ന പ്രതികരണം എന്നത്.
https://www.facebook.com/Malayalivartha

























