പെട്ടെന്ന് സർജറി എന്ന് പറഞ്ഞപ്പോൾ അക്കൗണ്ടിൽ ആകെ 27000/- രൂപ ഉണ്ടായിരുന്നുള്ളൂ; കഴിഞ്ഞ ഏപ്രിലിനായിരുന്നു അനിയത്തിയുടെ വിവാഹം; ഇപ്പോഴാണെങ്കിൽ അച്ഛന്റെ ജോലിയും നഷ്ട്ടപ്പെട്ടു; ഏക വരുമാനമാർഗം ഓൺലൈനായി ലോട്ടറി വിൽക്കുന്നതാണ്; ആ പൈസയും, മറ്റുള്ളവരുടെ സഹായത്തോടും കൂടിയാണ് ജീവിക്കുന്നത്; ഈ സാമ്പത്തിക പിരിമുറുക്കത്തിലാണ് സർജ്ജറി കൂടി പറഞ്ഞത്; ഒരുപാട് ടെൻഷനടിച്ചാണ് സഹായ വാഗ്ദാനം ചോദിച്ച് എഫ് ബി പോസ്റ്റിട്ടത്; പിന്നെ സംഭവിച്ചത്! നന്ദിയറിയിച്ച് പ്രണവ്

ബൈക്ക് അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിനെയും അദ്ദേഹത്തിന് താങ്ങായി ഓടിയെത്തിയ ഷഹാനയെയും കേരളത്തിന് അപരിചിതരല്ല. ജാതിക്കും മതത്തിനും അപ്പുറത്ത് മനുഷ്യത്വം എന്ന നന്മയെ മുൻനിർത്തി ജീവിക്കുകയാണ് ഇരുവരും. മുൻപോട്ടുള്ള ഇരുവരുടെയും ജീവിതം എങ്ങനെയാകുമെന്ന് ചോദിച്ചവർക്ക് മുൻപിൽ പരസ്പരം സ്നേഹിച്ച് ജീവിക്കുകയാണ് ഷഹാനയും പ്രണവും.
കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് വീണ്ടുമൊരു ഓപ്പറേഷൻ വേണ്ടി വരുന്നുവെന്ന വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിരുന്നു. അതിന് കുറച്ച് ക്യാഷ് വേണമെന്നും പ്രണവ് അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ ക്യാഷ് അയച്ചവർക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പ്രണവ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇത് വരെ ഇപ്പോഴത്തെ സർജറിക്ക് ആവശ്യമായ തുക ലഭിച്ചിട്ടുണ്ട്.. എന്റെ ഓപ്പറേഷന് വേണ്ടി പൈസ അയച്ചു തന്ന ഓരോ നല്ല മനസിനും ഹൃദയത്തിൽ തട്ടി ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു... എനിക്ക് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. പെട്ടെന്ന് സർജറി വേണം എന്ന് പറഞ്ഞപ്പോൾ എന്റെ അക്കൗണ്ടിൽ ആകെ 27000/- രൂപ ഉണ്ടായിരുന്നുള്ളൂ. ഈ കഴിഞ്ഞ ഏപ്രിൽ 24 നായിരുന്നു അനിയത്തിയുടെ വിവാഹം.
അച്ഛന്റെ സമ്പാദ്യവും ലോൺ കൊണ്ടുമാണ് അത് ഭംഗിയായി നടത്തിയത്. ഇപ്പോഴാണെങ്കിൽ അച്ഛന്റെ ജോലിയും നഷ്ട്ടപ്പെട്ടു. ഏക വരുമാനമാർഗം എന്നത് ഞാൻ ഓൺലൈനായി ലോട്ടറി വിൽക്കുന്നതാണ്. അതിൽ നിന്ന് കിട്ടുന്ന പൈസയും, മറ്റുള്ളവരുടെ സഹായത്തോടും കൂടിയാണ് ജീവിക്കുന്നത്. ഈ സാമ്പത്തിക പിരിമുറുക്കത്തിലാണ് ഇപ്പോൾ സർജ്ജറി കൂടി പറഞ്ഞിരിക്കുന്നത്.
എന്തു ചെയ്യണം എന്നറിയാതെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ആണ് കൂട്ടുകാരൻ പറഞ്ഞത്, നമുക്ക് ചികിത്സാ സഹായം ചോദിച്ചു എഫ്ബിയിൽ ഒരു പോസ്റ്റ് ഇടാം, എല്ലാരും സഹായിക്കാതിരിക്കില്ല എന്ന്. അതുപോലെ തന്നെ എന്നെ കുറേ നല്ല മനസുകൾ സഹായിച്ചു. ഇതു വരെ എനിക്ക് നിങ്ങൾ അയച്ചു തന്ന തുകയും കൂട്ടി 3,13,107/- രൂപ ആയി ട്ടാ. ഒരിക്കൽ കൂടി നന്ദി, ഒരുപാട് നന്ദി .
ഓപ്പറേഷൻ പല ഘട്ടമായാണ് നടത്തുന്നത്. ഓപ്പറേഷനിൽ കഴുത്തിലെ മുഴ കീറി കളയുകയും , തുടർന്ന് കഴുത്തിലെ പ്ലേറ്റ് ഊരി മാറ്റുകയുമാണ് ചെയ്യുന്നത്. അത് കഴിഞ്ഞു ഇൻഫെക്ഷനും മറ്റും മാറി സുഖപ്പെടാനുള്ള ഒരു ഇടവേളയ്ക്ക് ശേഷമായിരിക്കും അടുത്ത ഓപ്പറേഷൻ നടത്തുക. കഴുത്തിലെ പ്ലേറ്റിന്റെ സ്ക്രൂ കൊണ്ട് ഉണ്ടായ അന്നനാളത്തിലെ ഹോൾ അടക്കുക എന്നതാണ് അടുത്ത ഘട്ടത്തിൽ നടക്കുന്ന സർജ്ജറി. ഓപ്പറേഷൻ ഏകദേശം 4 മണിക്കൂർ നീണ്ട് നിൽക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്''. ഇങ്ങനെ പറഞ്ഞാണ് പ്രണവ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























