ടൂർ പുറപ്പെടുന്നതിന് മുമ്പ് അഭ്യാസ പ്രകടനം, വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, പുത്തിരിയിൽ നിന്ന് ബസിന് തീപിടിച്ചു

കൊല്ലത്ത് കോളേജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ കത്തിച്ച വലിയ പൂത്തിരിയിൽ നിന്ന് ബസിന് തീപിടിച്ചു. ഇക്കഴിഞ്ഞ 26 ന് കൊല്ലം പെരുമണ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ടൂർ പോകും മുമ്പാണ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്.
ജീവനക്കാർ തന്നെ ബസിന്റെ മുകളിൽ കയറി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ രണ്ട് പൂത്തിരി കത്തുന്നതിന്റെ ദൃശ്യങ്ങൾ കാണാം. പിന്നാലെ അതിവേഗം തീ പടരുകയാണ്. ജീവനക്കാരൻ പെട്ടെന്ന് ഇടപ്പെട്ട തീയണയ്ക്കുന്നും ദൃശ്യങ്ങളിലുണ്ട്. തലനാരിഴയ്ക്കാണ് സംഭവത്തിൽ അപകടം ഒഴിവായത്.
https://www.facebook.com/Malayalivartha
























