സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം.... സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി.... പൊള്ളാച്ചിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി....

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറി. നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ. രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടു പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.
പൊള്ളാച്ചി ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്. ദൃശ്യങ്ങളില്‍നിന്ന് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതും കണ്ടെത്തി.
ഇന്നലെ രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും ദൃശ്യങ്ങള്‍ പൊള്ളാച്ചി പൊലീസിനു ലഭിച്ചു. പൊള്ളാച്ചി പൊലീസ് പാലക്കാട് പൊലീസിന്റെ സഹായത്തോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha
























