Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയ്‌ക്ക് അംഗീകാരം നൽകണമെന്ന ശുപാർശയുമായി വിസി; കണ്ണൂർ സർവ്വകലാശാല വിസിയുടെ ശുപാർശ തിരിച്ചയച്ച് ഗവർണർ; സർവ്വകലാശാലയ്‌ക്ക് കനത്ത തിരിച്ചടി

08 JULY 2022 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ തർക്കമായിരുന്നു ഗവർണറും കണ്ണൂർ സർവ്വകലാശാല വിസിയും തമ്മിലുള്ള വാക്കേറ്റവും ശീതയുദ്ധവും. ഒരുവിധത്തിലാണ് ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതും വീണ്ടും ഗവർണർ ആ ഒരു പദവി ഏറ്റെടുത്തതും. ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിലുള്ള തർക്കങ്ങളിലേക്കും വാക്കേറ്റങ്ങളിലേക്കും പോകുന്നു എന്നതിന്റെ സൂചനകൾ കിട്ടുകയാണ് . പുതിയ സംഭവങ്ങൾ ആ സൂചനയിലേക്ക് വിരൽ ചൂണ്ടുകയാണ്.

കണ്ണൂർ സർവ്വകലാശാലയ്‌ക്ക് തിരിച്ചടി നൽകി വീണ്ടും ഗവർണ്ണർ രംഗത്ത്. കണ്ണൂർ സർവ്വകലാശാല വിസിയുടെ ശുപാർശ തിരിച്ചയച്ചിരികുകയാണ് ഗവർണർ . കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അതായത് പഠന ബോർഡ് അംഗങ്ങളുടെ പട്ടികയ്‌ക്ക് അംഗീകാരം നൽകണമെന്നായിരുന്നു വിസി യുടെ ശുപാർശ. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു പഠനബോർഡുകൾ പുനഃസംഘടിപ്പിച്ചത്. അതിനുള്ള അംഗീകാരം നൽകണമെന്നായിരുന്നു വിസിയുടെ ആവശ്യം. എന്നാൽ ഇത് ഗവർണർ തള്ളിയിരിക്കുകയാണ്.

ചട്ടം ലംഘിച്ചുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാർശ തിരിച്ചയച്ചത് . മാത്രമല്ല ഗവർണർ നടത്തേണ്ട നാമ നിർദ്ദേശങ്ങൾ സർവ്വകലാശാലയ്‌ക്ക് എങ്ങനെ നടത്താനാവുമെന്ന് വിശദീകരിക്കാനും വിസി യോട് ഗവർണ്ണർ ചോദിക്കുകയും ചെയ്തു. സർവകലാശാല ചട്ടപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്.സർവകലാശാല തുടങ്ങിയ 1996 മുതൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവർണറാണ് നാമനിർദ്ദേശം ചെയ്യുന്നത്. എന്നാൽ, അതിന് കടകവിരുദ്ധമായി കഴിഞ്ഞ വർഷം സർവകലാശാല തന്നെ നേരിട്ട് വിവിധ ബോർഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു

ഇനി ഈ വിഷയം ഏതൊക്കെ രീതിയിലേക്ക് കടക്കുമെന്നത് നോക്കി കാണേണ്ടുന്ന കാര്യം തന്നെയാണ് . പുതിയ വിവാദങ്ങളിലേക്ക് കടക്കുമോ ഇല്ലയോ എന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ ഗവർണർക്കുള്ള അധികാരം മറികടന്ന് വിസി തന്നെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിനെതിരെ സർവ്വകലാശാലയിലെ സെനറ്റ് അംഗങ്ങൾ നൽകിയ പരാതിയിൽ ഹൈക്കോടതി ഇടപ്പെട്ടുകൊണ്ട് നിയമനം റദ്ദാക്കിയിരുന്നു.

അതേസമയം കണ്ണൂർ സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ വിവാദങ്ങൾ നേരത്തെ മുതൽ ശക്തമാണ് . മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എതിരെ രൂക്ഷവിമർശനം ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ അന്ന് ഉയർത്തിയിരുന്നു. അതൊക്കെ വമ്പൻ വിവാദമായ വിഷയമാണ്.ഗവർണറും സർക്കാരും തമ്മിൽ നേർക്കുനേർ നിൽക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ വിസിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.

കണ്ണൂർ സർവകലാശാലാ വി.സി.യായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിന് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് മുൻകൈയെടുത്തതെന്നായിരുന്നു ഗവർണ്ണർ അന്ന് ആരോപിച്ചത് . തന്റെ നിർദേശപ്രകാരമാണ് വി.സി.ക്ക് പുനർനിയമനം നൽകാൻ മന്ത്രി ആർ. ബിന്ദു കത്തുനൽകിയതെന്ന ആരോപണവും ഗവർണർ തള്ളിയിരുന്നു.

ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയക്കുന്ന സാഹചര്യം വരെ ഉണ്ടായി. തുടർന്ന് സർക്കാരിനെതിരേ പരസ്യവിമർശനവും നടത്തി. ഇതിനിടയിൽ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ തള്ളിക്കളഞ്ഞത് തർക്കത്തിലേക്ക് നയിച്ചിരുന്നു.

കേരള സർവകലാശാല വിസിക്ക് ഇംഗ്ലീഷ് ശരിയായി എഴുതാൻ പോലും അറിയില്ലെന്ന് ഗവർണർ പരിഹസിക്കുന്ന സാഹചര്യം വരെ ഉണ്ടായി രുന്നു ചട്ടങ്ങൾ മറി കടന്ന് കണ്ണൂർ സർവകലാശാല വിസിക്ക് വീണ്ടും നിയമനം നൽകിയതും ഗവർണറേ കൂടുതൽ പ്രകോപിതനാക്കിയിരുന്നു .എല്ലാത്തിനുമൊടുവിൽ ഇതാ വീണ്ടും ഗവർണറും വിസിയും തമ്മിൽ കൊമ്പു കോർക്കുകയാണോ എന്ന സംശയവും ശക്തമാകുകയാണ്. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (3 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (7 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (14 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (17 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (26 minutes ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (37 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (47 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (57 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (59 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (3 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (3 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (3 hours ago)

Malayali Vartha Recommends