Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാന സിറ്റി പോലീസ് കമ്മീഷണറുടെ പി എ പുഷ്‌കലയെ കന്റോണ്‍മെന്റ് അസി. പോലീസ് കമ്മീഷണറുടെ സ്‌ക്വാഡിലെ പോലീസുകാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ്.... മുന്‍ ഫോര്‍ട്ട് സി ഐയും സെല്ലുലാര്‍ വോഡാഫോണ്‍ ഐഡിയമൊബൈല്‍ ലോ ഓഫീസറും സാക്ഷിമൊഴി നല്‍കി

17 AUGUST 2022 07:31 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

തലസ്ഥാന സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പുഷ്‌കലയെ കന്റോണ്‍മെന്റ് അസി. പോലീസ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡിലെ പോലീസുദ്യോഗസ്ഥര്‍ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീമും സെല്ലുലാര്‍ വോഡാഫോണ്‍ ഐഡിയ മൊബൈല്‍ ഫോണ്‍ കമ്പനി ലോ ഓഫീസര്‍ രാജ് കുമാറും സാക്ഷിമൊഴി നല്‍കി.



വിചാരണക്കോടതിയായ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ.അനീസ മുമ്പാകെയാണ് വിചാരണ പുരോഗമിക്കുന്നത്. കൃത്യ സ്ഥല മഹസര്‍ തയ്യാറാക്കിയത് താനാണെന്നും താനും സാക്ഷികളും അതില്‍ ഒപ്പിട്ടതായും ഒറ്റ ദിവസത്തെ അന്വേഷണമേ താന്‍ നടത്തിയിട്ടുള്ളുവെന്നും അടുത്ത ദിവസം മുതല്‍ സിറ്റി ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണറാണ് അന്വേഷണം നടത്തിയതെന്നും പതിനേഴാം സാക്ഷിയായി സിറ്റി ഫോര്‍ട്ട് മുന്‍ സി ഐ മൊഴി നല്‍കി. കൃത്യസ്ഥല മഹസര്‍ പ്രോസിക്യൂഷന്‍ ഭാഗം ഇരുപത്തെട്ടാം രേഖയായി കോടതി തെളിവില്‍ സ്വീകരിച്ചു.




കൃത്യസമയം പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഒരേ ടവര്‍ ലൊക്കേഷന് കീഴിലായിരുന്നെന്ന് പതിനെട്ടാം സാക്ഷിയായി രാജ് കുമാര്‍ മൊഴി നല്‍കി. കമ്പനി മുദ്ര പതിച്ച കാള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡും ഇന്ത്യന്‍ തെളിവു നിയമപ്രകാരമുള്ള വകുപ്പ് 65 ബി സര്‍ട്ടിഫിക്കറ്റും കോടതി എക്‌സിബിറ്റ് പി 29 , 30 സീരീസായി അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു.


2010 ലാണ് കോളിളക്കം സൃഷ്ടിച്ച സംഭവം നടന്നത്. കോട്ടയ്ക്കകം രണ്ടാം പുത്തന്‍ തെരുവില്‍ പുഷ്‌കല വീടിന് സമീപം വച്ചാണ് ആക്രമിക്കപ്പെട്ടത്. ക്രൈം സ്‌ക്വാഡ് എസ്‌ഐ അടക്കം 6 പോലീസുകാരാണ് പ്രതികള്‍. ഒരു പ്രതി വിചാരണയ്ക്കു മുമ്പേ മരണപ്പെട്ടു. സബ്ബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ , എ എസ് ഐ യും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുമായ സുരേഷ് കുമാര്‍ , വിനോദ് കുമാര്‍ എന്ന തങ്കന്‍ വിനു , റിയാസ് , മണിക്കുട്ടന്‍ എന്ന ശ്യാം എന്നിവരാണ് സ്ത്രീയുടെ മാന അധിക്ഷേപ - മാനഭംഗ കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍.



പ്രതികള്‍ നേരിട്ടും മൊബൈല്‍ ഫോണിലൂടെയും ഗൂഢാലോചന നടത്തി പുഷ്‌ക്കലയെ അന്യായമായി തടഞ്ഞു നിര്‍ത്തി മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ വാക്കുകള്‍ പ്രയോഗിക്കുകയും ആംഗ്യങ്ങളും ചേഷ്ടകളും കാണിക്കുകയും മനഭാംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തുകയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പോലീസ് സംഘടനാ തെരഞ്ഞെടുപ്പിലുണ്ടായ കോലാഹലങ്ങളുടെ ബാക്കിപത്രമാണ് പുഷ്‌കല കേസില്‍ കലാശിച്ചതെന്നാണ് 2012 ലെ ക്രൈം ഡിറ്റാച്ച്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്.



അതേ സമയം വിചാരണക്കിടെ തൊണ്ടിമുതലുകള്‍ കാണാതായത് വിചാരണ മുടങ്ങാന്‍ കാരണമായി. ആഗസ്റ്റ് 5 ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത സമയം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കിയ16-ാം സാക്ഷിയെ വിസ്തരിക്കുന്ന വേളയിലാണ് തൊണ്ടി മുതലുകളായ പ്രതികള്‍ കൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ കാണാതായ വിവരം പുറത്ത് വന്നത്. ഒളിവില്‍ പോയ ഒരു പ്രതിയെ ബംഗ്‌ളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കിയ പതിനാറാം സാക്ഷിയുടെ സാക്ഷി വിസ്താരം ഇതോടെ പാതി വഴിയില്‍ മുടങ്ങി. തുടര്‍ന്ന് തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്കിന് തൊണ്ടി കണ്ടെത്താന്‍ കര്‍ശന നിര്‍ദ്ദേശം കോടതി നല്‍കുകയും ജൂനിയര്‍ സൂപ്രണ്ടിനോടും തൊണ്ടി മുതലുകള്‍ കണ്ടെത്താന്‍ സമഗ്ര സൂക്ഷ്മ പരിശോധന നടത്താനും മജിസ്‌ട്രേട്ട് എ.അനീസ ഉത്തരവിട്ടതോടെ തൊണ്ടിമുതലുകളായ മൊബൈല്‍ ഫോണുകളും ഫോറന്‍സിക് റിപ്പോര്‍ട്ടും കണ്ടെത്തി ഹാജരാക്കുകയായിരുന്നു.



ഇതിനിടെ പ്രതികളുടെ ഹര്‍ജിയില്‍ കേസ് 8 മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച സ്പീഡി ഡിസ്‌പോസല്‍ (കേസ് വേഗത്തില്‍ തീര്‍പ്പാക്കല്‍) ഉത്തരവ് പ്രതികള്‍ തൊണ്ടിമുതലുകള്‍ കാണാതായ ആഗസ്റ്റ് 5 ന് തന്നെ ഹാജരാക്കി. 2022 ജൂണ്‍ 6 മുതല്‍ 8 മാസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന ഉത്തരവാണ് പ്രതികള്‍ ഹാജരാക്കിയത്.



തുടര്‍ന്ന് വിചാരണക്കുള്ള സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാത്ത 23-ാം സാക്ഷിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 17 , 18 എന്നീ സാക്ഷികളും 25 മുതല്‍ 28 വരെയുള്ള അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള ഔദ്യോഗിക സാക്ഷികള്‍ ആഗസ്റ്റ് 25 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. ഇതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അവധിയെടുത്തു. സര്‍ക്കാര്‍ അഭിഭാഷകന്‍ അവധിയിലായതിനാലാണ് വിചാരണ 25 ന് മാറ്റുന്നതെന്നും തൊണ്ടിമുതല്‍ കാണാതായതും വീണ്ടെടുത്തതുമായ കാര്യങ്ങള്‍ കോടതിയുടെ നടപടി ക്രമ താളുകളില്‍ (ഓര്‍ഡര്‍ ഷീറ്റ് ) കോടതി രേഖപ്പെടുത്തി. കേസ് 8 മാസത്തിനകം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ കേസ് വിചാരണ തീര്‍ത്ത് വിധിന്യായം പുറപ്പെടുവിച്ച് ഹൈക്കോടതിക്ക് കംപ്ലയന്‍സ് (ഉത്തരവ് പാലിച്ച) റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാലാണ് വിചാരണക്കോടതി നിലപാട് കടുപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends