ചെട്ടിക്കുളങ്ങരയില്‍ ലിഫ്റ്റ് ചോദിച്ചു വാനില്‍ കയറിയയാള്‍ മിനിറ്റുകള്‍ക്കകം അപകടത്തില്‍ മരിച്ചു.... മകളുടെ വീട്ടില്‍ പോയി മടങ്ങവേയാണ് അപകടമുണ്ടായത്, സങ്കടം അടക്കാനാവാതെ വീട്ടുകാരും ബന്ധുക്കളും

ചെട്ടിക്കുളങ്ങരയില്‍ ലിഫ്റ്റ് ചോദിച്ചു വാനില്‍ കയറിയയാള്‍ മിനിറ്റുകള്‍ക്കകം അപകടത്തില്‍ മരിച്ചു.... മകളുടെ വീട്ടില്‍ പോയി മടങ്ങവേയാണ് അപകടമുണ്ടായത്, സങ്കടം അടക്കാനാവാതെ വീട്ടുകാരും ബന്ധുക്കളും .
ആഞ്ഞിലിപ്ര പുതുശ്ശേരിയമ്പലത്തിനു സമീപത്തായി വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് കരുവാറ്റ വടക്ക് വടക്കേമഠം ശിവന്‍നായര്‍ (65)ആണു മരിച്ചത്. വാന്‍ ഡ്രൈവര്‍ തെക്കേക്കര ചൂരല്ലൂര്‍ വിജയഭവനം വിനീതി(23)നു സാരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് അപകടം നടന്നത്. മാവേലിക്കരയിലെ ബേക്കറിയില്‍നിന്നു ഭക്ഷണസാധനങ്ങളുമായി ഹരിപ്പാട്ടേക്കുപോയ വാന്‍ എതിരേവന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തകര്‍ന്ന വാനില്‍ക്കുടുങ്ങിയ ഇരുവരെയും മാവേലിക്കരയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവന്‍നായരുടെ ജീവന്‍ രക്ഷിക്കാനായില്ല.
ചെട്ടികുളങ്ങരയില്‍ താമസിക്കുന്ന മൂത്തമകളുടെ വീട്ടില്‍പ്പോയി മടങ്ങുന്നവഴിയാണ് ടാക്സിഡ്രൈവറായ ശിവന്‍നായര്‍ തട്ടാരമ്പലത്തുനിന്ന് വാനില്‍ക്കയറിയത്. അഞ്ചു മിനിറ്റിനുള്ളില്‍ അപകടം സംഭവിച്ചു. വാഹനത്തില്‍ നിന്നു പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ .
"
https://www.facebook.com/Malayalivartha
























