വടകര പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എസ്.ഐ. ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

വടകര പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചസംഭവത്തില്‍ എസ്.ഐ. ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം.
എസ്.ഐ. നിജീഷ്, എ.എസ്.ഐ. അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജീഷ്, ഗിരീഷ് എന്നിവര്‍ക്കാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജൂലായ് 22-നായിരുന്നു കല്ലേരി താഴെകോലോത്ത് സജീവന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്.
സജീവനെ പോലീസ് മര്‍ദിച്ചെന്നും ആശുപത്രിയില്‍ എത്തിക്കാനായി തയ്യാറായില്ലെന്നും പരാതിയുയര്‍ന്നിരുന്നു. സംഭവത്തില്‍ നാലുപേരും സസ്പെന്‍ഷനിലാണ്. സജീവനെ മര്‍ദ്ദിച്ചതിന് എസ്.ഐ. നിജീഷിനും പ്രജീഷിനുമെതിരേ കേസെടുത്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























